ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്ഫോണുകളുമായി എത്തി ലോകമെമ്പാടും തരംഗമുണ്ടാക്കിയ ചൈനീസ് കമ്പനിയാണ് വൺപ്ലസ്. അവരുടെ സമീപ കാലത്തിറങ്ങിയ എട്ടാം സീരീസിലെ രണ്ട് ഫോണുകളും ചൂടപ്പം പോലെ വിറ്റുപോയിട്ടുണ്ട്. എന്നാൽ, ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 8ടി ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. അതും വൺപ്ലസിെൻറ സ്വന്തം രാജ്യമായ ചൈനയിൽ. 8ടിയുടെ ആദ്യം സെയിലിെൻറ ആദ്യ മിനിറ്റിൽ തന്നെയാണ് ആ റെക്കോർഡ് പിറന്നത്.
ഒക്ടോബർ 19നായിരുന്നു ചൈനയിലെ ആദ്യ വിൽപ്പന. കഴിഞ്ഞ ദിവസം വൈബോയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വൺപ്ലസ് പറയുന്നത്, 8ടി എന്ന മോഡലിെൻറ ആദ്യ വിൽപ്പനയുടെ ആദ്യ മിനിറ്റിൽ മാത്രം 14 മില്യൺ ഡോളറിെൻറ (103 കോടി രൂപ) ഫോണുകൾ വിറ്റഴിഞ്ഞുവത്രേ. അവിടെയും കഴിഞ്ഞില്ല. അടുത്ത പത്ത് മിനിറ്റിൽ 213 കോടി രൂപയുടെ ഫോണുകളും വിറ്റു.
8 പ്രോയിലുള്ള വയർലെസ് ചാർജിങ്, െഎ.പി റേറ്റിങ്, എഡ്ജ് ഡിസ്പ്ലേ എന്നിവ ഒഴിവാക്കി വില കുറച്ചാണ് വൺപ്ലസ് 8ടി അവതരിപ്പിച്ചിരിക്കുന്നത്. 120Hz ഡിസ്പ്ലേ റിഫ്രഷ് റേറ്റുള്ള ഫോൺ രണ്ട് വേരിയൻറുകളിലാണ് ലോഞ്ച് ചെയ്തത്. 8GB RAM, 128GB സ്റ്റോറേജ് മോഡലിന് 42,999 രൂപയാണ് വില. 12GB RAM, 256GB സ്റ്റോറേജ് മോഡലിന് 45,999 രൂപയും ഇന്ത്യയിൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.