ഇനി വാട്സ്ആപ് ക്യാമറയിൽ നേരിട്ട് ഡോക്യുമെന്‍റ് സ്കാൻ ചെയ്യാം

മെസ്സേജിങ് ആപായ വാട്സ്ആപിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഐഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഡെക്യുമെന്‍റ് സ്കാൻ ചെയ്യാം. പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ പേപ്പറുകൾ ക്യാമാറയിൽ പകർത്തി ഇത്തരത്തിൽ അയക്കാം.

സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കാനും പ്രിന്‍റ് എടുക്കാനുമെല്ലാം ഇതോടെ കൂടുതൽ എളുപ്പത്തിൽ സാധിക്കും. ഇപ്പോൾ ഐഫോൺ ലഭ്യമായ ഫീച്ചർ വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും.

ഡോക്യുമെന്‍റ് സ്കാൻ ചെയ്യേണ്ട വിധം:

  • ആർക്കാണോ ഡോക്യുമെന്‍റ് അയക്കേണ്ടത്, അയാളുടെ ചാറ്റ് തുറക്കുക
  • താഴെ ഇടത് ഭാഗത്തുള്ള + ബട്ടൺ ടാപ്പ് ചെയ്യുക
  • ഡോക്യുമെന്‍റ് ഐക്കണിൽ ടാപ്പ് ചെയ്യുക
  • തുറന്നു വരുന്ന ക്യാമറ പകർത്തേണ്ട ഡോക്യുമെന്‍റിന് നേരെ പിടിച്ച് ക്ലിക്ക് ചെയ്യുക
  • തുടർന്ന് സേവ് ബട്ടൻ ടാപ്പ് ചെയ്യുക
  • സ്കാൻ ചെയ്തവ പി.ഡി.എഫ് ആയി അയക്കാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക
Tags:    
News Summary - WhatsApp rolling out document scanning feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.