ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അതിവേഗം സ്ഥലത്തെത്തി പ്രാഥമിക വൈദ്യ സഹായം നൽകുന്നവരാണ് പാരമെഡിക്സ്. ജീവൻ രക്ഷിക്കാൻ പോലും പരിശീലനം സിദ്ധിച്ച പാരാമെഡിക്സിന് പക്ഷെ, എല്ലായ്പ്പോഴും ആവശ്യമുള്ളവരിലേക്ക് സമയത്ത് എത്തിച്ചേരാൻ കഴിയാറില്ല. മലമുകളിൽ ട്രക്കിങ് നടത്തുന്ന ഒരാൾക്ക് അപകടം പറ്റിയാൽ ആംബുലൻസിന് സമയത്ത് പാഞ്ഞെത്തുക എന്നത് ഹിമാലയൻ ടാസ്കാണ്.
എന്നാൽ യു.കെ അടിസ്ഥാനമാക്കിയുള്ള എമർജൻസി ആംബുലൻസ് സർവീസ് യാത്രാ സമയം കുറക്കാനായി പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ്. തീർത്തും വിദൂവും എത്തിപ്പെടാൻ കഴിയാത്തതുമായ പ്രദേശങ്ങളിലേക്ക് രക്ഷാ പ്രവർത്തകരെ എത്തിക്കാൻ സഹായിക്കുന്നതിനായി ജെറ്റ് സ്യൂട്ടാണ് അവർ പരീക്ഷിച്ചത്.
ബ്രിട്ടീഷുകാരനായ റിച്ചാർഡ് ബ്രൗണിങ് 2017ലായിരുന്നു ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന പേരിൽ ഒരു ജെറ്റ്പാക്ക് നിർമാണ കമ്പനിയാരംഭിക്കുന്നത്. അന്നുമുതൽ മനുഷ്യർക്ക് ആകാശത്തിലൂടെ പറന്നുനടക്കാൻ തക്കവണ്ണമുള്ള ഒരു ജെറ്റ് സ്യൂട്ട് നിർമിക്കാനുള്ള അഹോരാത്ര പരിശ്രമത്തിലായിരുന്നു അദ്ദേഹവും ടീമും. ഇപ്പോൾ യു.കെയിലെ ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസ് സർവീസുമായി സഹകരിച്ച് തങ്ങളുടെ ജെറ്റ് സ്യൂട്ട് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരീക്ഷിക്കുകയാണ് കമ്പനി.
ബ്രൗണിങ്ങും സംഘവും അവരുടെ ജെറ്റ് സ്യൂട്ട് എത്രത്തോളം ഉപകാരപ്രദമാണെന്ന് തെളിയിക്കാൻ തന്നെ തീരുമാനിച്ചു. അതിനായി അവർ യു.കെയിലെ, ലേക്ക് ഡിസ്ട്രിക്ടിലുള്ള മലയോര പ്രദേശത്ത് ഒരു പരീക്ഷണ രക്ഷാപ്രവർത്തനം നടത്തി. മലമുകളിലായി ഒരു പെൺകുട്ടിയ അപകടം പറ്റിയ രീതിയിൽ കിടത്തിയതിന് ശേഷം ജെറ്റ് സ്യൂട്ടിൽ പറന്ന് അവളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഒരു കാറിൽ വന്നിറങ്ങിയ രക്ഷാപ്രവർത്തകൻ ജെറ്റ് സ്യൂട്ട് ധരിച്ച് മലയുടെ മുകളിലേക്ക് ലക്ഷ്യമാക്കി പറന്നു. 90 സെക്കൻറുകൾക്കുള്ളിൽ അയാൾ പെൺകുട്ടിയുടെ അടുത്തെത്തി. പ്രാഥമിക ചികിത്സയും നൽകി. നടന്നുപോവുകയാണെങ്കിൽ 25 മിനിറ്റുകൾ എടുക്കുമായിരുന്ന രക്ഷാപ്രവർത്തനം വെറും ഒന്നര മിനിറ്റിൽ ചെയ്യാൻ സാധിച്ചു. എന്തായാലും തങ്ങളുടെ പറന്നുള്ള ഹീറോയിസം അതിമനോഹരമായി പകർത്തി യൂട്യൂബിലും അവർ പങ്കുവെച്ചിട്ടുണ്ട്.
''നമ്മുടെ ടീമിന് രോഗികളുടെ അടുത്തേക്ക് പതിവിലും ഒരുപാട് നേരത്തെ എത്താൻ പുതിയ സാേങ്കതിക വിദ്യ സഹായിക്കും. പല കേസുകളിലും അപകടം പറ്റിയവരുടെ കഷ്ടപ്പാടുകൾ കുറക്കാനും കഴിയും. പലരുടേയും ജീവനും നമുക്ക് രക്ഷിക്കാൻ സാധിച്ചേക്കമെന്നും'' ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസ് സർവീസ് ഒാപറേഷനസ് ഡയറക്ടറായ ആൻഡി മൗസൺ പറഞ്ഞു.
ജെറ്റ് പാക്ക് പറത്തുന്നയാളുടെ പുറകിലും ഇരു കൈകളിലുമായി നാല് മൈക്രോ ജെറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡീസലോ ജെറ്റ് ഫ്യുവലോ ആണ് മൈക്രോ ജെറ്റ് എൻജിന് ഇന്ധനം. അതുകൊണ്ടു തന്നെ പൊട്ടിത്തെറിക്കും തീപിടുത്തത്തിനും വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളതെന്നും ബ്രൗണിങ് ഉറപ്പു നൽകുന്നു.
ഒരു ജെറ്റ് സ്യൂട്ടിന് ഫുൾ ടാങ്ക് എണ്ണയിൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ മാത്രമാണ് പറക്കാൻ സാധിക്കുക. വില 438,000 ഡോളർ (3.3 കോടി രൂപ) വരും എന്നതും പ്രത്യേകം ഒാർക്കണം. അതോടൊപ്പം ജെറ്റ് പാക്ക് പറത്താൻ ഒരു വ്യക്തിക്ക് വളരെ വിദഗ്ധമായ ഫീറ്റ്നസ് ട്രെയിനിങ്ങിനും വിധേയനാവേണ്ടി വരും. കാരണം, ഒരു മനുഷ്യ ശരീരത്തിെൻറ മുഴുവൻ ഭാരവും രണ്ട് കൈകൾ കൊണ്ടാണ് ജെറ്റ് പാക്കിലൂടെ പറക്കുേമ്പാൾ സപ്പോർട്ട് ചെയ്യുന്നത്.
ഗ്രാവിറ്റി ഇൻഡസ്ട്രീസ് ജെറ്റ് സ്യൂട്ട് വില കുറഞ്ഞതും എളുപ്പം ഉപയോഗിക്കാൻ കഴിയുന്നതുമാക്കാനുള്ള കഠിന പരിശ്രമത്തിലാണെന്ന് ഉടമ ബ്രൗണിങ് വ്യക്തമാക്കുന്നു. എന്തായാലും വിദൂര പ്രദേശങ്ങളിൽ അപകടം പറ്റിയവരെ രക്ഷിക്കാൻ പറന്നെത്തുന്ന പാരാമെഡിക്കുകളുള്ള ലോകം വിദൂരമല്ല എന്ന് വിശ്വസിച്ചോളൂൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.