പബ്ജിയുടെ ചൈനീസ് വേരുകൾ പിഴുതെറിഞ്ഞുകൊണ്ട് ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി.ജി.എം.െഎ) എന്ന ഗെയിം അവതരിപ്പിച്ചത്. പബ്ജി മൊബൈലിനെ പേര് മാറ്റിയിറക്കി എന്നല്ലാതെ, ബി.ജി.എം.െഎ-യിൽ കാര്യമായ മാറ്റമൊന്നുമില്ലായിരുന്നു. എന്നാൽ, ഇന്ത്യയിൽ പബ്ജി ബ്രാൻഡിങ്ങിൽ പുതിയ ഗെയിമുമായി എത്തുകയാണ് ക്രാഫ്റ്റൺ.
പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പേരിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഗെയിമിെൻറ പ്രീ-രജിസ്ട്രേഷൻ ഗൂഗിളിെൻറ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആരംഭിച്ചുകഴിഞ്ഞു. ഇൗ വർഷം ഫെബ്രുവരിയിൽ തന്നെ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഗെയിമിെൻറ മുൻകൂർ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഒക്ടോബറിൽ ലോകമെമ്പാടുമായി ഗെയിം അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പബ്ജി മൊബൈൽ, ബി.ജി.എം.െഎ, കോൾ ഒാഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പിന്തുടർന്നുപോരുന്ന ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള ഗെയിമാണ് പബ്ജി ന്യൂ സ്റ്റേറ്റും. എന്നാൽ, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെൻറുകളുമാണ് മറ്റ് ഗെയിമുകളുമായി ക്രാഫ്റ്റൺ നിർമിച്ച ന്യൂ സ്റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്.
2051-ലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമേഴ്സിന് ആസ്വദിക്കാനായി മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നൽകിയിട്ടുണ്ട്. പബ്ജി മൊബൈലിൽ നേരത്തെയുണ്ടായിരുന്ന എറാങ്കൽ (Erangel) എന്ന മാപ്പിനോട് സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് സൗകര്യങ്ങളും നിറച്ച് ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പർമാർ ശ്രമിച്ചിട്ടുണ്ട്.
പ്രീ രജിസ്റ്റർ ചെയ്യുന്നവർക്ക് സമ്മാനം
പബ്ജി ന്യൂ സ്റ്റേറ്റിെൻറ ആപ്പ് സ്റ്റോർ ലിസ്റ്റിങ്ങിൽ പരാമർശിക്കുന്നത് പ്രകാരം ഒക്ടോബർ 8ന് ഇന്ത്യയിൽ ഗെയിം ലോഞ്ച് ചെയ്തേക്കും. പ്രീ-രജിസ്റ്റർ ചെയ്യുന്നവർക്ക് വാഹനങ്ങൾക്കും ആയുധങ്ങൾക്കുമുള്ള സ്കിന്നുകൾ അടക്കം നിരവധി ഇൻ-ഗെയിം സാധനങ്ങൾ സമ്മാനങ്ങളും ലഭിക്കും. ആൻഡ്രോയ്ഡ് യൂസർമാർ ഈ ലിങ്കിൽ പോയി പ്രീ-രജിസ്റ്റർ ചെയ്യുക.. ഐഫോൺ-ഐപാഡ് യൂസർമാർ ഈ ലിങ്ക് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.