റെഡ്മി ഈയിടെ ആമസോണിൽ അവതരിപ്പിച്ച നോട്ട് 10 സീരീസ് മുൻ മോഡലുകളെ പോലെ തന്നെ മികച്ച വിൽപ്പനയാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. െറഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നീ മോഡലുകളാണ് വിൽപ്പനക്കുള്ളത്. എന്നാൽ, ഫോൺ വാങ്ങിയ ചിലർ ഇപ്പോൾ പരാതിയുമായി എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാവരുടേയും പ്രശ്നം ഡിസ്പ്ലേയാണ്.
ടച്ച് സ്ക്രീൻ പ്രശ്നമാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും റിപ്പോർട്ട് ചെയ്യുന്നത്. ഫോണിൽ ടൈപ്പ് ചെയ്യുേമ്പാഴുള്ള പ്രതികരണത്തിലുള്ള പ്രശ്നങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുേമ്പാൾ സ്ക്രീൻ താനെ മിന്നിക്കളിക്കുന്നതും ചിലർ പരാതിയായി പറഞ്ഞു. സ്ക്രീൻ ഫ്ലിക്കറിങ് എന്ന് പറയപ്പെടുന്ന ഈ പ്രശ്നം പഴയ ചില റെഡ്മി ഫോണുകളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഫോണിന്‍റെ പ്രകടനം മന്ദഗതിയിലാകുന്നതായും ചിലർ ട്വിറ്ററിൽ എഴുതി. മൂന്ന് മോഡലുകൾക്കും ഇതേ പ്രശ്നങ്ങളുള്ളതായി യൂസർമാർ പരാതിപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
അതേസമയം, യൂസർമാർ വ്യാപകമായി പരാതിയുമായി എത്തിയതോടെ റെഡ്മി വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 0.001 ശതമാനം ഫോണുകളിൽ മാത്രമാണ് പ്രശ്നം കാണപ്പെടുന്നതെന്നും അത് എത്രയും പെട്ടന്ന് പരിഹരിക്കാനായി കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
നിലവിൽ പരാതിയുമായി എത്തിയ യൂസർമാരിൽ ആർക്കും തന്നെ കമ്പനിയിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. ഫോൺ മാറ്റി ലഭിച്ച ഒരു യൂസർ പുതിയ ഫോണിലും അതേ പ്രശ്നം നേരിട്ടതായി ട്വീറ്റ് ചെയ്തിരുന്നു. സർവീസ് സെന്‍ററിൽ പോയി റിപ്പോർട്ട് ചെയ്തപ്പോൾ സോഫ്റ്റ്വെയർ അപ്ഡേറ്റിവ് വേണ്ടി മാസങ്ങളോളം കാത്തിരിക്കാൻ പറഞ്ഞതായും അയാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.