മോസ്കോ: ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ആർ.എസ്-28 സർമത് സൈന്യത്തിന്റെ ഭാഗമാക്കി റഷ്യ. അതിമാരക പ്രഹരശേഷിയുള്ള മിസൈൽ ലോകത്തെ ഏറ്റവും അപകടകാരിയായ അണുവായുധങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. പാശ്ചാത്യ വിദഗ്ധർ സാത്താൻ-2 എന്നു വിളിപ്പേരിട്ട മിസൈൽ 2018ൽ പുടിൻ ആദ്യമായി അനാച്ഛാദനം ചെയ്തിരുന്നു. കിൻഷാൽ, അവൻഗാർഡ് ഹൈപർസോണിക് മിസൈലുകളും അന്ന് അവതരിപ്പിച്ചതായിരുന്നു.
200 ടണ്ണിലേറെ ഭാരമുള്ള മിസൈൽ കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ്. മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും ഇവ മറികടക്കും. നേരത്തെ, സ്വീഡൻ, ഫിൻലൻഡ് രാജ്യങ്ങൾ നാറ്റോ അംഗത്വ ശ്രമവുമായി രംഗത്തിറങ്ങിയപ്പോൾ റഷ്യ ആർ.എസ്-28 സർമത് മിസൈൽ വർഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ റഷ്യൻ സേനയുടെ ഭാഗമായ ആർ-36എം മിസൈലുകൾക്ക് പകരമാകും ഇവ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.