ഏറ്റവും അടിസ്ഥാനപരമായ മാർഗം ശക്തമായ പാസ്വേഡ് ഉപയോഗിക്കലാണ്. ഒന്നിലധികം അക്കൗണ്ടുകളിൽ ഒരേ പാസ്വേഡ് ഉപയോഗിക്കരുത്.
പാസ്വേഡുകളേക്കാൾ മികച്ചതാണ് പാസ് കീകൾ. വിരലടയാളം പോലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചാണ് പാസ് കീ പ്രവർത്തിക്കുന്നത്. ഇവ ഫിഷിങ് ആക്രമണം ചെറുക്കും.
പൊതു വൈഫൈ ഹോട്ട്സ്പോട്ടുകളിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വി.പി.എൻ) ഉപയോഗിക്കുന്നത് നല്ലതാണ്.
മുഖം തിരിച്ചറിയൽ സംവിധാനം ഫോൺ അൺലോക്ക് ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ മാർഗമാണ്. എന്നാൽ പല ഫോണുകളിലും ഇത് സുരക്ഷിതമല്ല.
വിവിധ സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന മൂന്നാം കക്ഷി ആപ്പുകൾ അപകടകരമാണ്. ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക.
ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആപ്പുകൾ, അവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും ഡാറ്റയും സഹിതം ഒഴിവാക്കുക. ഉപയോഗിക്കുന്നവയുടെ അപ്ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുക.
ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ വിദൂരമായി ലോക്ക് ചെയ്യാനോ ഡാറ്റ ഡിലീറ്റ് ചെയ്യാനോ പഠിച്ചിരിക്കുക. ഫോൺ ലോക്ക് ചെയ്യുന്നതിലൂടെ മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനാകും.
റോബോകോളുകളും ഫോൺ സ്‌കാമുകളും എല്ലാവരും നേരിടുന്ന ഒരു ശല്യമാണ്. മാത്രമല്ല, സ്വകാര്യ വിവരങ്ങൾ അപകടത്തിലാക്കുകയും ചെയ്യും. ഇത്തരം കോളുകൾ ഫോണിൽ എത്തുന്നതിന് മുമ്പ് തിരിച്ചറിയാനും തടയാനും കോൾ ബ്ലോക്കിങ് ആപ്പുകൾ സഹായിക്കും. സമ്പൂർണ്ണമായല്ലെങ്കിലും, ഈ ആപ്പുകൾക്ക് തട്ടിപ്പ് കോളുകൾക്കെതിരെ അധിക പരിരക്ഷ നൽകാൻ കഴിയും. ഇതിനെയും അതിജീവിച്ച് തട്ടിപ്പ് കോൾ വന്നാൽ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഫോണിെന്റ ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുന്നത് നല്ലതാണ്. ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താലും ഡാറ്റ ക്ലൗഡിൽ വിവരങ്ങൾ സുരക്ഷിതമായിരിക്കും. ഐഫോൺ ഐക്ലൗഡും ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ഗൂഗ്ൾ ഡ്രൈവും വഴിയാണ് ബാക്കപ്പ് സേവനങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.