ദുബൈ: ലോകത്തിലെ വലിയ ടെക് മേളയായ ജൈടെക്സിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ജൈടെക്സിന്റെ രണ്ടാം ദിനത്തിലാണ് അദ്ദേഹം സന്ദർശിച്ചത്.
മേളയിലെ ആധുനിക സാങ്കേതിക വിദ്യകൾ കണ്ടറിഞ്ഞ അദ്ദേഹം പലതും നേരിൽ പരീക്ഷിച്ചറിയാൻ മടിച്ചില്ല. മെറ്റാവേഴ്സ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളെക്കുറിച്ചും ജൈടെക്സിലെ അവയുടെ പ്രസന്റേഷനെക്കുറിച്ചും അദ്ദേഹത്തോട് അധികൃതർ വിവരിച്ചു. മൈക്രോസോഫ്റ്റ് ഹോളോലെൻസ് കണ്ണട ഉപയോഗിച്ച് അദ്ദേഹം വിവിധ കാഴ്ചകൾ കണ്ടു. മനുഷ്യൻ ചരിത്രപരമായ മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഭാവിയെ നിയന്ത്രിക്കുന്നത് സാങ്കേതിക വിദ്യകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.