വാഹനപ്രേമികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയ വാഹനമായിരുന്നു ഇലോൺ മസ്കിെൻറ ടെസ്ല നിർമിച്ച സൈബർ ട്രക്ക്. ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകൽപന സങ്കൽപങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായായിരുന്നു സൈബർ ട്രക്ക് അവതരിച്ചത്. ഒറ്റനോട്ടത്തിൽ അന്യഗ്രഹത്തിൽ നിന്ന് വന്നതാണോ എന്ന് പോലും സംശയിച്ചുപോകും. ടെസ്ല 2019ൽ സൈബർ ട്രക്കിെൻറ കണ്‍സെപ്റ്റ് മോഡലായിരുന്നു അവതരിപ്പിച്ചത്. വൈകാതെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, സൈബർ ട്രക്കിന് മുേമ്പ 'സൈബർ വിസിലു'മായെത്തി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ടെസ്ല. സൈബർ ട്രക്കിെൻറ രൂപത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ച 'പീപ്പി' 50 ഡോളറിനാണ് (3,750 രൂപ) വിൽപ്പനക്കെത്തിയത്. മണിക്കൂറുകൾ കൊണ്ടാണ് സൈബർ വിസിൽ ചൂടപ്പം പോലെ വിറ്റുതീർന്നത്. ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിെൻറ ഒരു ട്വീറ്റായിരുന്നു 'സൈബർ പീപ്പി'യെ സൂപ്പർഹിറ്റാക്കിയത്.
വിസിൽ പൂർണ്ണമായും വിറ്റുതീർന്നതോടെ, ചില വിരുതൻമാർ ഇ-ബേയിൽ (eBay) വില കൂട്ടിയിട്ട് മറിച്ചുവിൽക്കാനും തുടങ്ങി. വിസിലൊന്നിന് 2,250 ഡോളറാണ് (1.68 ലക്ഷം രൂപ) ചിലർ ഈടാക്കുന്നത്. അത് വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നേരത്തെ ആപ്പിൾ പുറത്തിറക്കിയ പോളിഷിങ് തുണിയുടെ വില എടുത്തുകാണിച്ച് ഇലോൺ മസ്ക് ട്രോളുമായി രംഗത്തെത്തിയിരുന്നു. 19 ഡോളറിന് വിപണിയിലെത്തിയ പോളിഷിങ് ക്ലോത് ആപ്പിൾ ഡിവൈസുകളുടെ ഡിസ്പ്ലേ തുടക്കാനുള്ള മൈക്രോഫൈബർ തുണിയാണ്. എന്നാലിപ്പോൾ, മസ്ക് ആപ്പിൾ തുണിക്ക് പകരം 'സൈബർ പീപ്പി' വാങ്ങിക്കാനാണ് നെറ്റിസൺസിനോട് ആവശ്യപ്പെടുന്നത്.
Don't waste your money on that silly Apple Cloth, buy our whistle instead!
— Elon Musk (@elonmusk) December 1, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.