മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുമ്പൻമാരായ 10 രാജ്യങ്ങൾ ഇവയാണ്...! ഇന്ത്യയുടെ സ്ഥാനവും അറിയാം

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ വീണ്ടും ആഗോളതലത്തിൽ ഒന്നാമതെത്തി ഖത്തർ. ഓക്‌ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പുറത്തിറക്കിയ 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച് 189.98 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയോടെയാണ് ഖത്തർ ഒന്നാമതെത്തിയത്. 175.34 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയുള്ള യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. മകാവു (171.73 എംബിപിഎസ്), കുവൈറ്റ് (139.03), നോർവേ (131.16) എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.

36.35 എംബിപിഎസ് ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗതയുള്ള ഇന്ത്യ ആഗോളതലത്തിൽ 60-ാം സ്ഥാനത്താണ്, മാർച്ചിൽ 64-ാം സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യം. അതേസമയം, കഴിഞ്ഞ വർഷവും ഖത്തർ തന്നെയായിരുന്നു വേഗതയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

അതേസമയം, ഫിക്സ്ഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ 242.01 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയുമായി സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ചിലി (222.49), യു.എ.ഇ (216.78), ചൈന (215.80), ഹോങ്കോങ് (205.19) എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.




 


Tags:    
News Summary - These are the top 10 countries with highest mobile internet speeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.