വാഷിങ്ടൺ: പ്രമുഖ സമൂഹമാധ്യമങ്ങൾ വിലക്കിയ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം സമൂഹമാധ്യമവുമായി രംഗത്ത്. 'ട്രൂത്ത് സോഷ്യൽ' എന്ന ട്രംപിന്റെ സമൂഹമാധ്യമ സംരംഭം ഞായറാഴ്ച ആപ്പിളിന്റെ യു.എസിന്റെ ആപ് സ്റ്റോറിൽ ലഭ്യമായിത്തുടങ്ങി. എന്നാൽ, ഇന്ത്യയിൽ ലഭ്യമല്ല.
ട്വിറ്ററിന് സമാനമായ രൂപകൽപനയാണ്. കഴിഞ്ഞ വർഷം നിരവധി സമൂഹമാധ്യമ വിലക്കിന് വിധേയനായ മുൻ പ്രസിഡന്റിന്റെ സമൂഹമാധ്യമങ്ങളിലേക്കുള്ള തിരിച്ചുവരവായാണ് യു.എസ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. 2021 ജനുവരി ആറിന് വാഷിങ്ടണിലെ യു.എസ് ക്യാപിറ്റോളിനു നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തെ തുടർന്ന്, അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ട്രംപിനെ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വിലക്കിയിരുന്നു.
മുൻ റിപ്പബ്ലിക്കൻ പ്രതിനിധി ഡെവിൻ നൂൺസിന്റെ നേതൃത്വത്തിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിനു കീഴിലാണ് ട്രൂത്ത് സോഷ്യലിന്റെ പ്രവർത്തനം. ട്വിറ്ററിന്റെ എതിരാളി ഗെറ്റ്ർ, പാർലർ എന്നിവക്കും വിഡിയോ സൈറ്റായ റംബിളിനും ജനപിന്തുണയിൽ പ്രധാന സമൂഹമാധ്യമങ്ങൾക്ക് വെല്ലുവിളിയാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.