ന്യൂഡൽഹി: പുതിയ ഐ.ടി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറുമായി അസ്വാരസ്യത്തിലുള്ള ട്വിറ്റർ, ഇന്ത്യയുടെ മാപ് തെറ്റായി ചേർത്ത് കൂടുതൽ വിവാദത്തിൽ. ജമ്മു-കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് ട്വിറ്റർ വെബ്സൈറ്റിൽ ചേർത്തിരിക്കുന്നത്. വെബ്സൈറ്റിെൻറ 'ട്വീപ് ലൈഫ്' എന്ന വിഭാഗത്തിലാണ് ഗുരുതര പിഴവ് വന്നിരിക്കുന്നത്. ട്വിറ്ററിൽ നേരത്തേ ലഡാക്കിലെ ലേ യെ ചൈനയുടെ ഭാഗമായി കാണിച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം, തെറ്റായ ഭൂപടം നൽകിയതിന് ട്വിറ്ററിനെതിരെ സർക്കാർ നടപടി ഉണ്ടായേക്കും. ഒരു ട്വിറ്റർ ഉപയോക്താവാണ് തെറ്റായ ഭൂപടം കാണിച്ചിരിക്കുന്നത് ശ്രദ്ധയിൽപെടുത്തിയത്. രോഷാകുലരായി ഒട്ടേറെ പേർ പ്രതികരിച്ചു.
ഗുരുതര കുറ്റമായി ഇതു കണക്കാക്കി തുടർ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് സൂചന. പിഴ അടക്കുന്നതിനുപുറമെ, ഉദ്യോഗസ്ഥർക്ക് ഏഴുവർഷം തടവുമുതൽ ട്വിറ്ററിന് വിലക്കു വരെ ഏർപ്പെടുത്താൻ ഐ.ടി ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇന്ത്യൻ താൽപര്യങ്ങളുടെ കാര്യത്തിൽ വിവേചനപരമായാണ് കുറച്ചുകാലമായി ട്വിറ്റർ പെരുമാറുന്നതെന്ന് ബി.ജെ.പി നേതാവ് പി. മുരളീധർ റാവു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.