വെല്ലിങ്ടൺ: ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിനെ കളിയാക്കി ട്വീറ്റിട്ടതിന്, ട്വിറ്റർ തെൻറ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി ന്യൂസിലാൻഡുകാരിയായ പ്രഫസർ ആൻ മാരി ബ്രാഡി. ന്യൂസിലാൻറിലെ കാൻറർബറി സർവകലാശാലയിലെ പ്രൊഫസറായ ബ്രാഡി ചൈനയും അവരുടെ രാഷ്ട്രീയ സ്വാധീനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്ധയാണ്. കൂടാതെ രാജ്യത്തെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.സി.പി) വിമർശകയും കൂടിയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷികം ഷി ജിൻപിങ് സർക്കാർ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രാഡി ഒരു ലേഖനം ആസ്ട്രേലിയൻ ഒാൺലൈൻ പോർട്ടലിൽ എഴുതിയിരുന്നു. 'ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഷി നടത്തുന്ന പൊള്ളയായ നൂറാം ജന്മദിനാഘോഷം' എന്നായിരുന്നു ലേഖനത്തിെൻറ തലക്കെട്ട്.
എന്നാൽ, ആ തലക്കെട്ടിന് പകരം എന്ന് പരാമർശിച്ചുകൊണ്ടാണ് പ്രൊഫ. ബ്രാഡി ഷി ജിൻ പിങ്ങിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റിട്ടത്. 'മറ്റൊരു തലക്കെട്ട്; ഷി: ഇതെൻറ പാർട്ടിയാണ്.. -എനിക്ക് വേണമെന്ന് തോന്നുണ്ടെങ്കിൽ ഞാൻ കരയും' ഇങ്ങനെയായിരുന്നു ലേഖനത്തിെൻറ ലിങ്ക് പങ്കുവെച്ചുകൊണ്ടുള്ള അവരുടെ ട്വീറ്റ്. പിന്നാലെ ചൈനീസ് പ്രസിഡൻറിെൻറ ചിത്രമടങ്ങിയ മറ്റൊരു ട്വീറ്റും അവരിട്ടിരുന്നു. "ഒരു ചിത്രം ആയിരം വാക്കുകള്ക്ക് തുല്യം." എന്നായിരുന്നു അതിന് നൽകിയ അടിക്കുറിപ്പ്.
Alternative headline: "Xi: its my Party and I'll cry if I want to" #CPC100Years https://t.co/eVn267Cpt2
— Professor Anne-Marie Brady (@Anne_MarieBrady) July 1, 2021
ആദ്യം ട്വീറ്റുകൾ നീക്കം ചെയ്ത ട്വിറ്റർ പിന്നാലെ അവരുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച്ച അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് കാട്ടി അവർ ട്വീറ്റ് ചെയ്തു. കൂടെ ട്വിറ്ററിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിക്കുകയുണ്ടായി. ''തങ്ങൾ ഷി ജിൻ പിങ്ങിന് വേണ്ടിയല്ല ജോലി ചെയ്യുന്നതെന്ന് ട്വിറ്റർ ചെറുതായി മറന്നെന്ന് തോന്നുന്നു..'' -ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കുന്നവരെ നിശബ്ദരാക്കിയതിന് കമ്പനിയെ വിമർശിച്ചുകൊണ്ട് ബ്രാഡി ട്വീറ്റ് ചെയ്തു. തെൻറ അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററിന് പരാതി നൽകിയതിന് ഇംഗ്ലണ്ടിലെ ടൈംസ് ദിനപത്രത്തിലെ കോളമിസ്റ്റായ എഡ്വേഡ് ലൂക്കാസിനും അവർ നന്ദി പറഞ്ഞു.
Opening my work laptop this morning I was greeted by a "Welcome back" message on my screen from @Twitter, as if I was the one who left them. pic.twitter.com/ObiWf1rBVy
— Professor Anne-Marie Brady (@Anne_MarieBrady) July 4, 2021
അതേസമയം പ്രൊഫ. ബ്രാഡിക്കെതിരായ ട്വിറ്ററിെൻറ നടപടി 'ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒാൺലൈൻ ഏജൻറുകൾ നടത്തിയ ക്യാമ്പയിൻ കാരണമാണെന്ന് എഡ്വേഡ് ലൂക്കാസ് ആരോപിച്ചു.
Twitter has restricted the account of NZ #China expert @Anne_MarieBrady 's twitter, if this was not for reasons like hacking then it could be a serious case of curtailing freedom of speech, legit. criticisms of CCP. DIsturbing. @Twitter https://t.co/pP7pseMLz5
— Behrouz Boochani (@BehrouzBoochani) July 4, 2021
Some of the biggest names in social media, from @Twitter to @LinkedIn @Zoom & @Facebook, appear to be getting into a habit of silencing CCP critics. Yesterday it was my turn to be censored. Thanks for your support in getting it overturned @edwardlucas https://t.co/1V0L2qdPa3
— Professor Anne-Marie Brady (@Anne_MarieBrady) July 5, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.