ട്വിറ്റർ അവരുടെ അക്കൗണ്ട് വെരിഫിക്കേഷൻ പ്രോഗ്രാം വീണ്ടും നിർത്തിവെച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമിലെ പ്രൊഫൈലുകളിൽ ആധികാരികമായവക്ക് 'ബ്ലൂ ടിക്ക്' വെരിഫിക്കേഷൻ ബാഡ്ജുകൾ നൽകിവന്നിരുന്ന സംവിധാനമാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്. കലാ-കായിക രംഗത്തെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും രാഷ്ട്രീയക്കാർക്കുമൊക്കെയാണ് പൊതുവേ അത്തരം നീല ബാഡ്ജുകൾ നൽകാറ്.
പുതിയ തീരുമാനത്തിന് പിന്നിൽ ചില കാരണങ്ങളമുണ്ട്. ആപ്ലിക്കേഷനിലും അവലോകന പ്രക്രിയയിലും മെച്ചപ്പെടുത്തലുകൾ വരുത്താനാണ് പ്രധാനമായും വെരിഫിക്കേഷൻ പ്രോഗ്രാം ഒഴിവാക്കിയത്. നേരത്തെ, ചില പിഴവുകൾ കാരണം ഏതാനും വ്യാജ അക്കൗണ്ടുകളും ട്വിറ്റർ വെരിഫൈ ചെയ്തിരുന്നു. അത് കണ്ടെത്തിയതിന് പിന്നാലെ അത്തരം പ്രൊഫൈലുകൾ പ്ലാറ്റ്ഫോമിൽ നിന്നും ട്വിറ്റർ എന്നെന്നേക്കുമായി നീക്കം ചെയ്യുകയും ചെയ്തു.
ഭാവിയിൽ ഇതുപോലുള്ള പിഴവുകൾ സംഭവിക്കാതിരിക്കാനാണ് തൽക്കാലത്തേക്ക് വെരിഫിക്കേഷൻ പരിപാടി നിർത്തിവെച്ചത്. മൂന്ന് വർഷത്തെ സസ്പെൻഷന് ശേഷം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ട്വിറ്റർ ബ്ലൂ ടിക്കുകൾ നൽകുന്ന പരിപാടി വീണ്ടും തുടങ്ങിയത്.
We've temporarily hit pause on rolling out access to apply for Verification so we can make improvements to the application and review process.
— Twitter Verified (@verified) August 13, 2021
For those who have been waiting, we know this may be disappointing. We want to get things right, and appreciate your patience.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.