ഉബറിൽ വിമാന, ട്രെയിൻ, ബസ് ബുക്കിങ്ങിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. യു.കെയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഉടൻ തുടങ്ങുമെന്നാണ് ഉബർ നൽകുന്ന സൂചന. നിലവിൽ കാബുകൾ മാത്രമാണ് ഉബർ ആപിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക.
ബൈക്ക് റൈഡുകൾ, ബോട്ട് സർവീസ് തുടങ്ങിയവയുടെ ബുക്കിങ്ങാവും ഉബർ വഴി ആദ്യം തുടങ്ങുക. ഇതിന് ശേഷം വർഷാവസാനത്തോടെ ബസ് ടിക്കറ്റ്, ട്രെയിൻ, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉബറിൽ ഏർപ്പെടുത്തും.
ബുക്കിങ്ങിനായി തേർഡ് പാർട്ടി വെബ്സൈറ്റുകൾക്ക് ഉബർ ആപിൽ അംഗീകാരം നൽകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബുക്കിങ്.കോം, എക്സ്പീഡിയ തുടങ്ങിയ കമ്പനികളുമായി ഉബർ കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.