ഒരു വാട്സ്ആപ്പിൽ ഒന്നിലധികം അക്കൗണ്ടുകൾ; മൾട്ടി-അക്കൗണ്ട് ഫീച്ചർ ഉടനെത്തും..

ഒരു ഫോണിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഒന്നുകിൽ, വാട്സ്ആപ്പ് ബിസിനിസ് പതിപ്പ് ഡൗൺലോഡ് ചെയ്യണം, അല്ലെങ്കിൽ, ഫോണിലെ ഡ്യുവൽ മെസ്സഞ്ചർ, പാരലൽ സ്‍പേസ് പോലുള്ള ഓപ്ഷനുകൾ ഉപയോഗിച്ച് ആപ്പിനൊരു ക്ലോൺ പതിപ്പുണ്ടാക്കി അതിൽ രണ്ടാമത്തെ അക്കൗണ്ട് ലോഗിൻ ചെയ്യണം. എന്നാൽ, ഇനി മുതൽ ഒരു വാട്സ്ആപ്പിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാം.

അതിനായി മൾട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് എത്തുന്നത്. വാട്സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്‌സ്ആപ്പ് ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഒരു കൂട്ടം ബീറ്റ ടെസ്റ്ററുകൾക്ക് മൾട്ടി-അക്കൗണ്ട് ഫീച്ചർ ലഭിക്കുമെന്നും പ്രമുഖ വാട്സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

ഒരു വാട്സ്ആപ്പിൽ അധിക അക്കൗണ്ടുകൾ ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ എങ്ങനെയെയായിരിക്കുമെന്ന് ദൃശ്യമാക്കുന്നതിനായി WABetaInfo സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

image: WABetaInfo


  • -QR കോഡ് ബട്ടണിന് അടുത്തുള്ള അമ്പടയാളം ടാപ്പുചെയ്യുന്നതിലൂടെ ഒരു പുതിയ അക്കൗണ്ട് ചേർക്കാൻ സാധിക്കും.
  • -അതേ മെനു ഉപയോഗിച്ച്, മറ്റൊരു അക്കൗണ്ടിലേക്ക് മാറാനും സാധിക്കും.
  • -നിങ്ങൾ ഒരു പുതിയ അക്കൗണ്ട് ചേർക്കുമ്പോൾ, നിങ്ങൾ ലോഗ് ഔട്ട് ചെയ്യാൻ തീരുമാനിക്കുന്നത് വരെ അത് നിങ്ങളുടെ ഉപകരണത്തിൽ നിലനിൽക്കും.

ഈ പുതിയ ഫീച്ചർ ആളുകളെ അവരുടെ സ്വകാര്യ ചാറ്റുകൾ, ജോലി സംബന്ധമായ ചാറ്റുകൾ, മറ്റ് ചാറ്റുകൾ എന്നിവയെല്ലാം ഒരു ആപ്പിൽ സൂക്ഷിക്കാൻ സഹായിക്കുന്നു. നോട്ടിഫിക്കേഷനുകൾക്കൊപ്പം ഇത് നിങ്ങളുടെ ചാറ്റുകളെയും വേറിട്ട് നിർത്തുന്നു, കൂടാതെ വ്യത്യസ്ത ഉപകരണങ്ങളോ സമാന്തര ആപ്പുകളോ ആവശ്യമില്ലാതെ അക്കൗണ്ടുകൾക്കിടയിൽ മാറാൻ നിങ്ങളെ അനുവദിക്കുന്നു.

ഇപ്പോൾ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചർ വൈകാതെ എല്ലാവർക്കും ലഭിക്കും. അതിനായി കുറഞ്ഞ ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും.

Tags:    
News Summary - Upcoming: WhatsApp's Multi-Account Feature Set to Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.