വാഷിങ്ടൺ: യു.എസ് സർക്കാറിന്റെ പ്രധാന വെബ്സൈറ്റുകളിലെ ഉള്ളടക്കം ഹിന്ദി, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലും നൽകാൻ യു.എസ് പ്രസിഡൻഷ്യൽ കമീഷൻ ശിപാർശ ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമതീരുമാനം ലഭിച്ചാലുടൻ ഇതു നടപ്പാകും. 2020ൽ ബൈഡൻ തെരഞ്ഞെടുപ്പിൽ ഹിന്ദി, ഗുജറാത്തി, പഞ്ചാബി, തെലുഗ് അടക്കം ഭാഷകളിൽ പ്രചാരണം നടത്തിയത് ഗുണം ചെയ്തിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഹവായ്, പസിഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നും കുടിയേറുന്നവരുടെ സംഖ്യ അതിവേഗം ഉയരുന്നതും നടപടിക്കു പ്രേരകമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.