‘ഇനിയൊരു തിരിച്ചുവരവില്ല’; അമേരിക്കയിൽ 3Gയുടെ ‘റെയ്ഞ്ച്’ പോയി

അങ്ങനെ, വയർലെസ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ മൂന്നാം തലമുറ അഥവാ ‘3G’ അമേരിക്കയിൽ നിന്ന് വിടപറഞ്ഞുപോയി. ഏറ്റവും ഒടുവിലായി 3ജി സേവനം നൽകിക്കൊണ്ടിരുന്ന ടെലികോം ദാതാവായ വെറൈസണും ഡിസംബർ 31ന് സേവനം നൽകുന്നത് നിർത്തി.

അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ എ.ടി&ടി (AT&T) 2022 ഫെബ്രുവരിയിലാണ് 3ജി സേവനം ഓഫ് ചെയ്തതെങ്കിൽ, ടി-മൊബൈൽ (T-Mobile) മാർച്ച് മുതലാണ് പഴയ നെറ്റ്‍വർക്കുകളുടെ സേവനം നിർത്തി തുടങ്ങിയത്.

അതേസമയം, 3ജി നിർത്തിയതോടെ, വെറൈസൺ ആളുകൾക്ക് പുതിയ എൽ.ടി.ഇ ശേഷിയുള്ള ഫോണുകളും, കൂടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിശദീകരിക്കുന്ന ലെറ്ററും അയച്ചതായി, ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ ബില്ലിങ് സൈക്കിൾ ആരംഭിക്കുന്നതിന്റെ തലേദിവസം മുതൽ ലൈനുകൾ താൽക്കാലികമായി നിർത്തിവയ്ക്കും എന്ന് തങ്ങളുടെ 3ജി ഉപഭോക്താക്കളോട് വെറൈസൺ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സമയപരിധിക്ക് ശേഷം, അവർക്ക് 911 എന്ന നമ്പറിലേക്കും വെറൈസൺ ഉപഭോക്തൃ സേവനത്തിലേക്കും മാത്രമേ 3G ഫോണുകൾ ഉപയോഗിക്കാൻ കഴിയൂ.

യൂറോപ്പിലെ ടെലികോം കാരിയറായ ‘ഓറഞ്ച്’ 2030-ഓടെ 2G, 3G നെറ്റ്‌വർക്കുകൾ ഘട്ടംഘട്ടമായി നിർത്താൻ പദ്ധതിയിടുന്നുണ്ട്. ഫ്രാൻസിൽ, 2025 അവസാനത്തോടെ ആദ്യം 2Gയാണ് നിർത്തുക. തുടർന്ന് 2028 അവസാനത്തോടെ 3G ഷട്ട്ഡൗൺ ചെയ്യും.

Tags:    
News Summary - US shuts down 3G network for mobile customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.