ഫേസ്ബുക്കിന് കീഴിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് രണ്ട് സുപ്രധാന അപ്ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ് മെസ്സേജിലുമാണ് പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നത്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇവ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ വാട്സ്ആപ്പിൽ ഡാർക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തരത്തിലള്ള തീമാണുള്ളത്. എന്നാൽ, ആപ്പിന്‍റെ തീം പല കളറുകളിൽ മാറ്റാനുള്ള സംവിധാനം ടെലിഗ്രാം അവതരിപ്പിച്ചിട്ട് കാലങ്ങളേറെയായി. അതേ സവിശേഷതയാണ് വാട്സ്ആപ്പും പരീക്ഷിക്കാനൊരുങ്ങുന്നത്. പ്രധാനമായും ആപ്പിന്‍റെ നിലവിലെ തീമായ ഇരുണ്ട നീല നിറം മാറ്റി പല കളറുകൾ പരീക്ഷിക്കാനുള്ള സൗകര്യമായിരിക്കും വാട്സ്ആപ്പ് നൽകുക. ചാറ്റ് ബബ്ളുകളുടെ നിറവും മാറ്റാൻ കഴിഞ്ഞേക്കും. അതേസമയം, ഈ ഫീച്ചർ എന്ന് വരുമെന്ന വിവരം വാട്സ്ആപ്പ് ഔദ്യേഗികമായി പുറത്തുവിട്ടിട്ടില്ല.
വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കാൻ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത. നമുക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങൾ 1x, 1.5x,2x സ്പീഡുകളിൽ സെറ്റ് ചെയ്ത് കേൾക്കാൻ സാധിക്കുന്നതാണീ ഫീച്ചർ. നിലവിൽ ഐ.ഒ.എസ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. വാട്ട്സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.
WhatsApp is developing a feature that allows to change some colors in their app. 🎨
— WABetaInfo (@WABetaInfo) March 29, 2021
The feature is under development and there are no further details at the time. pic.twitter.com/z7DMLjaG6l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.