ന്യൂഡൽഹി: സൂം സി.ഇ.ഒ എറിക് യുവാന് പിന്നാലെ, ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച് വെട്ടിലായി പ്രമുഖ സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പും. പുതുവത്സര ദിവനവുമായി ബന്ധപ്പെട്ടുള്ള 24 മണിക്കൂർ ലൈവ് സ്ട്രീം പരസ്യപ്പെടുത്തുന്ന ഒരു വിഡിയോയിലാണ് വാട്സ്ആപ്പ് ഇന്ത്യയുടെ തെറ്റായ മാപ് ഉൾപ്പെടുത്തിയത്.
അത് ട്വീറ്റായി പോസ്റ്റ് ചെയ്തതിന് പിന്നാലെ, കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തുവരികയും തെറ്റായ ഭൂപടം ഉൾപ്പെട്ട പോസ്റ്റ് നീക്കം ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ വാട്സ്ആപ്പ് ട്വീറ്റും വിഡിയോയും ഡിലീറ്റ് ചെയ്തു.
‘‘പ്രീയപ്പെട്ട വാട്സ്ആപ്പ്, ഇന്ത്യൻ മാപിൽ പറ്റിയ പിശക് ദയവായി പരിഹരിക്കണമെന്ന് അപേക്ഷിക്കുകയാണ്... ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്ന /അല്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാൻ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും രാജ്യത്തിന്റെ ശരിയായ മാപ് ഉപയോഗിക്കണം’’. - മന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിന്റെ തലവൻ യുവാനും ട്വിറ്ററിൽ പങ്കുവെച്ചത് ജമ്മുകശ്മീർ ഉൾപ്പെടാത്ത മാപായിരുന്നു. എന്നാൽ, വിമർശനവുമായി മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയതോടെ അദ്ദേഹമത് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.