മുംബൈ: സ്വകാര്യതലംഘന ഭീഷണിയെ തുറന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപേക്ഷിച്ചതിനു പിന്നാലെ തങ്ങൾ വിവരമോഷ്ടാക്കളല്ല എന്ന അവകാശവാദവുമായി വാട്ട്സ്ആപ്. കിംവദന്തികൾ സംബന്ധിച്ച സത്യാവസ്ഥ അറിയിക്കാൻ എന്ന പേരിൽ പുറത്തുവിട്ട പ്രസ്താവനയിൽ വാട്സ്ആപ് കോൺടാക്ടുകൾ ഫേസ്ബുക്കിന് കൈമാറില്ല എന്ന് വ്യക്തമാക്കുന്നു.
ആർക്കാണ് സന്ദേശമയക്കുന്നത്, വിളിക്കുന്നത് എന്നതു സംബന്ധിച്ച വിവരവും ശേഖരിച്ചുവെക്കില്ല. വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും ഉപയോക്താക്കളുടെ ലൊക്കേഷൻ അറിയാൻ കഴിയില്ല എന്നും വ്യക്തമാക്കുന്നു. എന്നാൽ, ബിസിനസ് അക്കൗണ്ടുകളിൽ നടത്തുന്ന ചാറ്റുകൾ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ പുറത്തുവിട്ട് വിശ്വാസ ലംഘനം നടത്തിയിട്ടില്ല എന്നും കമ്പനി ആണയിടുന്നു.
എന്നാൽ, വാട്ട്സ്ആപ്പിനെ കൈയൊഴിഞ്ഞ് സിഗ്നൽ, ടെലിഗ്രാം എന്നീ മെസേജിങ് ആപ്പുകളിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.