എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാമെന്ന് മസ്ക്

വാഷിങ്ടൺ: എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിൽ മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നും മസ്ക് അറിയിച്ചു. പോഡ്കാസ്റ്റുകൾ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷൻ നേടാമെന്ന് മസ്ക് പറഞ്ഞു.

​സഹോദരി ടോസ മസ്കിന്റെ ചോദ്യത്തോടായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം. സ്ട്രീമിങ് സർവീസായ പാഷൻഫ്ലിക്സിന്റെ ഉടമയാണ് ടോസ മസ്ക്. സിനിമകൾ പൂർണമായും എക്സിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാവും തുടക്കം കുറിക്കുകയെന്നും മസ്ക് അറിയിച്ചു. എ.ഐ ഓഡിയൻസ് സംവിധാനവും വൈകാതെ എക്സിലെത്തും. പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയൻസ്.

നിങ്ങളുടെ സിനിമകളും ടി.വി സീരിസുകളും ഇനി എക്സിൽ പോസ്റ്റ് ചെയ്യാം. സബസ്ക്രിപ്ഷനിലൂടെ മോണിറ്റൈസേഷൻ ഓണാക്കി പണം നേടുകയും ചെയ്യാമെന്ന് ഇലോൺ മസ്ക് പറഞ്ഞു. തന്റെ സിനിമകൾ എക്സിൽ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ടോസ മസ്കും വ്യക്തമാക്കി.

അതേസമയം, പുതിയ സംവിധാനം വരുന്നതോടെ സബ്സ്ക്രിപ്ഷനില്ലാതെ എക്സിൽ നിന്ന് സിനിമ വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഒരാൾ പറഞ്ഞു. ഗൗരവമായി വിഡിയോ സ്ട്രീമിങ്ങിനെ കുറിച്ച് ചിന്തിച്ച എക്സിന് അഭിനന്ദനങ്ങൾ എന്നായിരുന്നു മറ്റൊരു യൂസറിന്റെ പ്രതികരണം.

Tags:    
News Summary - X Users Can Now Post Full-Length Movies And Earn Money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.