ഫോൺ വിൽപനയിൽ ​ആപ്പിളിനെ മറികടന്ന്​ ഷവോമി

ലണ്ടൻ: ഫോൺ വിൽപനയിൽ ആപ്പിളിനെ മറികടന്ന്​ ഷവോമി. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലെ ഫോണുകളുടെ ഷിപ്പ്​മെന്‍റിലാണ്​ ​ഷവോമി ആപ്പിളിനെ മറികടന്നത്​. റേറ്റിങ്​ ഏജൻസിയായ കനാലിസാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​.17 ശതമാനമാണ്​ ആഗോള വിപണിയിലെ ഷവോമിയുടെ വിപണി വിഹിതം. 19 ശതമാനം വിഹിതമുള്ള സാംസങ്​ മാത്രമാണ്​ ഷവോമിക്ക്​ മുന്നിലുള്ളത്​.

14 ശതമാനം വിപണി വിഹിതത്തോടെ ആപ്പിളാണ്​ മൂന്നാം സ്ഥാനത്ത്​. ചൈനീസ്​ കമ്പനികളായ ഒപ്പോ, വിവോ എന്നിവയാണ്​ നാലുംഅഞ്ചും സ്ഥാനങ്ങളിൽ. യു.എസ്​ ഉൾപ്പടെയുള്ള വിപണികളിൽ വിലക്ക്​ വരികയും ഗൂഗ്​ളുമായുണ്ടായ പ്രശ്​നങ്ങളും മൂലം വാവേയ്​ക്ക്​ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിക്കാനായില്ല.

കുറഞ്ഞ വിലക്ക്​ പ്രീമിയം ഫീച്ചറുകൾ നൽകിയാണ്​ ഷവോമി വിപണിയിൽ മേധാവിത്വം നേടിയത്​. പുതിയ സീരിസ്​ ഫോണുകൾ പുറത്തിറക്കാത്തത്​ ആപ്പിളിന്​ തിരിച്ചടിയായെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - Xiaomi global shipments push past Apple for No. 2 spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.