മുകളിൽ കാണിച്ച ചിത്രത്തിലുള്ളത് പോലെ ഒരു ഇൻ-അപ് സന്ദേശം വാട്സ്ആപ്പിൽ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ....??? ഒരു മുന്നറിയിപ്പാണത്...! അത് അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി എട്ടിനുള്ളിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ നഷ്ടമായേക്കും.... തങ്ങളുടെ ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യതാ നയങ്ങളും പരിഷ്കരിക്കാനൊരുങ്ങുന്നതിെൻറ മുന്നറിയിപ്പാണ് വാട്സ്ആപ്പ് ആ സന്ദേശത്തിലൂടെ നൽകുന്നത്. ഘട്ടംഘട്ടമായി യൂസർമാരിലേക്ക് എത്തിക്കുന്ന ആ പോപ്-അപ്പ് സന്ദേശം വായിച്ചുനോക്കാതെ തിരക്കിനിടയിൽ പലരും 'അംഗീകരിച്ച്' കൊടുത്തിട്ടുണ്ടെങ്കിൽ അതിെൻറ വിശദാംശങ്ങൾ ഒന്ന് പരിശോധിക്കേണ്ടതുണ്ട്...
വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയത്തിൽ എന്താണ് പറയുന്നതെന്നും അത് യൂസർമാരുടെ ഏതൊക്കെ ഡാറ്റകളാണ് ശേഖരിക്കുന്നതെന്നും ഫെയ്സ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുമായി എങ്ങനെയാണ് ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നുമൊക്കെയാണ് അതിലൂടെ കമ്പനി പറയാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, ആളുകൾക്ക് ആശങ്ക സമ്മാനിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ശേഖരണം തന്നെയാണ്..
കമ്പനി പുറത്തുവിട്ട മുന്നറിയിപ്പിൽ നൽകിയ നിരവധി മാറ്റങ്ങളിൽ ഒന്ന് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ അല്ലെങ്കിൽ വിവരങ്ങളാണ്. അതിൽ അക്കൗണ്ട് വിവരങ്ങൾ, അഡ്രസ് ബുക്ക് വിവരങ്ങൾ, സ്റ്റാറ്റസ് വിവരങ്ങൾ, പേയ്‌മെൻറ് - ട്രാൻസാക്ഷൻ ഡാറ്റകൾ, കസ്റ്റമർ സപ്പോർട്ടിലെ ആശയവിനിമയങ്ങൾ, ചില സാഹചര്യങ്ങളിൽ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതേസമയം, സന്ദേശങ്ങൾ കമ്പനി സെർവറുകൾക്ക് പകരം യൂസർമാരുടെ ഡിവൈസുകളിൽ മാത്രമേ സംഭരിക്കുകയുള്ളൂവെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
നിങ്ങൾ ഫേസ്ബുക്കിെൻറ കീഴിലുള്ള പേയ്‌മെൻറ് സേവനങ്ങളോ സാമ്പത്തിക ഇടപാടുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സേവനമോ ഉപയോഗിക്കുകയാണെങ്കിൽ, കമ്പനി നിങ്ങളുടെ പേയ്‌മെൻറ് അക്കൗണ്ടിനെക്കുറിച്ചും ഇടപാട് വിവരങ്ങളെക്കുറിച്ചും അധിക ഡാറ്റ ശേഖരിക്കും.
ഇടപാട് പൂർത്തിയാക്കാൻ ആവശ്യമായ വിവരങ്ങളാണ് പേയ്‌മെൻറ് അക്കൗണ്ടിലും ഇടപാട് വിവരങ്ങളിലും ഉൾപ്പെടുന്നത്. (ഉദാഹരണത്തിന്, പേയ്‌മെൻറ് മെത്തേഡിനെ കുറിച്ചുള്ള വിവരങ്ങൾ, ഷിപ്പിംഗ് വിശദാംശങ്ങൾ, ഇടപാട് തുക എന്നിവ).
രണ്ട് സാഹചര്യങ്ങളിൽ മാത്രമേ തങ്ങൾ യൂസർമാരുടെ മെസ്സേജുകൾ ശേഖരിക്കുകയുള്ളൂ എന്നാണ് വാട്സ്ആപ്പ് പറയുന്നത്.
ഡെലിവർ ആകാത്ത സന്ദേശങ്ങൾ: സ്വീകർത്താവ് ഓഫ്‌ലൈനിലാവുന്ന സാഹചര്യങ്ങളിലടക്കം ചിലപ്പോൾ ചില സന്ദേശങ്ങൾ ഡെലിവറാകാതെ കിടക്കും. ഇത്തരം സാഹചര്യത്തിൽ വാട്ട്‌സ്ആപ്പ് അത് 30 ദിവസം വരെ അതിന്റെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സൂക്ഷിക്കുകയും ഡെലിവർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. 30 ദിവസത്തിന് ശേഷവും ഒരു സന്ദേശം വിതരണം ചെയ്തിട്ടില്ലെങ്കിൽ, സന്ദേശം ഇല്ലാതാക്കപ്പെടും.
മീഡിയ ഫോർവാഡിങ്: യൂസർ സന്ദേശത്തിനൊപ്പമുള്ള ഏതെങ്കിലും മീഡിയ മറ്റൊരാൾക്ക് ഫോർവാഡ് ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ പേർക്ക് അയക്കുേമ്പാഴുള്ള കാര്യക്ഷമമായ ഡെലിവറിക്കായി വാട്ട്‌സ്ആപ്പ് ആ മീഡിയയെ അവരുടെ സെർവറുകളിൽ താൽക്കാലികമായി എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സംഭരിക്കും.
വാട്സ്ആപ്പ് ചില വിവരങ്ങൾ 'യാന്ത്രികമായി' ശേഖരിക്കുന്നുണ്ട്. ഉപയോഗവുമായി ബന്ധപ്പെട്ടതും log വിവരങ്ങളും, ഡിവൈസ് ഡാറ്റ, കണക്ഷൻ ഡാറ്റ, ലൊക്കേഷനുകൾ, cookies എന്നിവയാണവ.
വാട്ട്‌സ്ആപ്പ് പങ്കിട്ട പുതിയ നിബന്ധനകളും വ്യവസ്ഥകളും സ്വകാര്യതാ നയവും അനുസരിച്ച്, ഫേസ്ബുക്കുമായും അതിെൻറ കീഴിലുള്ള ചില കമ്പനികളുമായും ഒരു പ്രത്യേക വിഭാഗം വിവരങ്ങൾ പങ്കിടാനും സ്വീകരിക്കാനും ഇതിന് കഴിയും, അവയിൽ ഉൾപ്പെടുന്നവയാണ്...
അക്കൗണ്ട് രജിസ്ട്രേഷൻ വിവരങ്ങൾ (നിങ്ങളുടെ ഫോൺ നമ്പർ പോലുള്ളവ)
ഇടപാട് ഡാറ്റ, സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ
പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ മറ്റുള്ളവരുമായി (ബിസിനസുകൾ ഉൾപ്പെടെ) എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ.
മൊബൈൽ ഉപകരണ വിവരങ്ങൾ
യൂസർ ഐപി അഡ്രസ്
വാട്ട്‌സ്ആപ്പിനുപുറമെ, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേയ്‌മെൻറുകൾ, ഒനാവ, ഒക്കുലസ്, ക്രൗഡ്ടാംഗിൾ തുടങ്ങിയവയാണ് ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികൾ.
നിങ്ങൾ വാട്സ്ആപ് ഫോണിൽനിന്ന് റിമൂവ് ചെയ്താലും വിവരങ്ങളെല്ലാം കമ്പനിയുടെ കൈയ്യിലുണ്ടാകും. ഡിലീറ്റ് മൈ അക്കൗണ്ട് ഓപ്ഷനിലൂടെ അക്കൗണ്ട് റിമൂവ് ചെയ്താൽ മാത്രമേ വിവരങ്ങളും ഒഴിവാക്കപ്പെടൂ. പക്ഷേ, അതുവരെ അയച്ച സന്ദേശങ്ങളൊന്നും ഇല്ലാതാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.