'കഴിഞ്ഞ മൂന്നുവർഷം കൊണ്ട്​ യൂട്യൂബർമാർക്ക്​ വരുമാനമായി നൽകിയ തുക' വെളിപ്പെടുത്തി​​ യൂട്യൂബ്​ സി.ഇ.ഒ

ഗൂഗ്​ളി​െൻറ സ്വന്തം യൂട്യൂബ്​ ഇന്ന്​ കേവലമൊരു വിഡിയോ ഷെയറിങ്​ പ്ലാറ്റ്​ഫോമല്ല. മറിച്ച്​, വ്യത്യസ്​തമായ ഉള്ളടക്കങ്ങൾ സൃഷ്​ടിക്കുന്നവരുടെ വിശാലമായ ഒരു സമൂഹമായി അത്​ മാറിയിട്ടുണ്ട്​. എതിരാളികളില്ലാതെ വളർന്ന്​ വൻ ജനപ്രീതിയോടെ മുന്നോട്ടുപോകുന്ന യൂട്യൂബ് ലക്ഷക്കണക്കിന്​ കണ്ടൻറ്​ ക്രിയേറ്റർമാരെ അവരുടെ പ്രൊഫഷണൽ കരിയർ വളർത്താൻ സഹായിച്ചിട്ടുമുണ്ട്​. ​തൊഴിലില്ലാതെ കുത്തുവാക്കുകൾ കേട്ട്​ വീട്ടിലിരുന്നവർക്കും മികച്ച വരുമാനമുള്ള തൊഴിലുണ്ടായിട്ടും താൽപര്യമില്ലാതെ ഉപേക്ഷിച്ചവർക്കും യൂട്യൂബ് പണികൊടുത്ത്​ അവരെ​ സമ്പന്നരുമാക്കിമാറ്റിയിട്ടുണ്ട്​. ഇൗ മാജിക്കാണ്​ യൂട്യൂബിലേക്ക്​ പലരെയും ആകർഷിക്കുന്നതും.

കഴിഞ്ഞ മൂന്നുവർഷം കൊണ്ട്​ യൂട്യൂബ്​ തങ്ങളുടെ കണ്ടൻറ്​ ക്രിയേറ്റർമാർക്ക്​ വരുമാനമായി നൽകിയത്​ 30 ബില്യൺ അമേരിക്കൻ ഡോളറാണ്​. ഏകദേശം രണ്ട്​ ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ. ഇത്​ വെളിപ്പെടുത്തിയിരിക്കുന്നത്​ മറ്റാരുമല്ല, യുട്യൂബ്​ സി.ഇ.ഒ സൂസൻ വോജിസ്​കി തന്നെ. റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് (ജിഡിപി) ഏകദേശം 16 ബില്യൺ ഡോളർ യൂട്യൂബ് സംഭാവന ചെയ്തിട്ടുണ്ട്. ഓക്സ്ഫോർഡ് ഇക്കണോമിക്സി​െൻറ റിപ്പോർട്ടുകൾ പ്രകാരം ഇത് രാജ്യത്തെ 345,000 മുഴുവൻ സമയ ജോലികൾക്ക് തുല്യമാണ്.

യൂട്യൂബ്​ സി.ഇ.ഒ സൂസൻ വോജിസ്കി

കഴിഞ്ഞ മൂന്ന് വർഷമായി, യൂട്യൂബർമാർ അവരുടെ വരുമാന മാർഗങ്ങളും വൈവിധ്യവത്കരിക്കുന്നുണ്ടെന്ന് വോജ്സിക്കി പറഞ്ഞു. സി‌ഇ‌ഒയുടെ അഭിപ്രായത്തിൽ, സൂപ്പർ സ്റ്റിക്കറുകൾ, സൂപ്പർ ചാറ്റുകൾ, അംഗത്വ സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയ യൂട്യൂബ്​ ഫീച്ചറുകളിൽ നിന്നുള്ള ക്രിയേറ്റർമാരുടെ വരുമാനം 2020-ൽ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്​. മാത്രമല്ല, കമ്പനിയുടെ പാർട്​ണർ പ്രോഗ്രാമിന് കീഴിലുള്ള ചാനലുകളുടെ എണ്ണവും കഴിഞ്ഞ വർഷം ഇരട്ടിയായി ഉയർന്നിട്ടുണ്ട്​.

2021 ലേക്ക് കടക്കുമ്പോൾ, ക്രിയേറ്റമാർക്ക്​ വേണ്ടി പ്ലാറ്റ്​ഫോം മെച്ചപ്പെടുത്തുന്നതിനായി കമ്പനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ചില പ്രധാന നടപടികളും സൂസൻ വോജ്സിക്കി പരാമർശിച്ചു. യൂട്യൂബർമാരെ കേന്ദ്രീകരിച്ചുള്ള നയങ്ങളുമായി ബന്ധപ്പെട്ട്​ കമ്പനി കൂടുതൽ സുതാര്യമാകുമെന്നും അപ്പീൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അവർ അറിയിച്ചു.

Tags:    
News Summary - YouTube Has Paid huge money to Content Creators in the Last Three Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.