ന്യൂഡൽഹി: ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. ചന്ദ്രയാൻ-2 ദൗത്യം ഒന്നിേൻറയും അവസാനമല്ലെന്നും ശിവൻ വ്യക്തമാക്കി.
ചന്ദ്രോപരിതലം എത്തുന്നതിന് തൊട്ട് മുമ്പ് വരെ വിക്രംലാൻഡർ പ്രവർത്തന സജ്ജമായിരുന്നു. പ്രധാനപ്പെട്ട പല വിവരങ്ങളും ചന്ദ്രയാൻ-2 ദൗത്യത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ദൗത്യം ഐ.എസ്.ആർ.ഒക്ക് കൂടുതൽ പരിചയ സമ്പത്ത് നൽകി. സമീപഭാവിയിൽ ചന്ദ്രനിൽ വീണ്ടും സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്രം ലാൻഡർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.