ചന്ദ്രയാൻ 2 ഓർബിറ്റർ മികച്ച നിലയിൽ പ്രവർത്തിക്കുന്നു -കെ. ശിവൻ

ന്യൂഡൽഹി: ചന്ദ്രയാൻ 2 ഓർബിറ്റർ മികച്ച നിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്​.ആർ.ഒ മേധാവി കെ. ശിവൻ. ഓർബിറ്ററിൻെറ പ്ര വർത്തനങ്ങളെല്ലാം നന്നായി നടക്കുന്നുണ്ട്​. വിക്രം ലാൻഡറിൽ നിന്ന്​ സിഗ്​നലുകളൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്രം ലാൻഡറുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരി​േ​ശാധിക്കാൻ ഒരു ദേശീയതല കമ്മിറ്റിക്ക്​ രൂപം കൊടുത്തതായും ഇൗ കമ്മിറ്റിയുടെ റിപ്പോർട്ട്​ അനുസരിച്ച്​ ഭാവികാര്യങ്ങൾ ഐ.എസ്​.ആർ.ഒ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ സാറ്റലൈറ്റ്​ ലോഞ്ചിങ്​ വാഹനമായ ആദിത്യ-എൽ1, ഗഗൻയാൻ എന്നിവയാണ് ഐ.എസ്​.ആർ.ഒയുടെ​ വരാനിരിക്കുന്ന ദൗത്യങ്ങൾ.

Tags:    
News Summary - Chandrayaan-2 orbiter performing very well said Isro chief K Sivan -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.