ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിലെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാ ധ്യതകൾ മങ്ങുന്നു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി ഏഴു ദിവസം പിന്നിട ്ടിട്ടും ആശയവിനിമയം വീണ്ടെടുക്കാനായിട്ടില്ല. വിക്രം ലാൻഡറിനെ ഉണർത്താൻ ഇനി ഏഴു ദി വസം മാത്രമാണ് ഐ.എസ്.ആർ.ഒക്കുള്ളത്. െസപ്റ്റംബർ ഏഴിന് പുലർച്ച 1.45ന് സോഫ്റ്റ് ലാൻഡ് ചെയ ്യുന്നതിനിടെ ചന്ദ്രോപരിതലത്തിൽനിന്നും 2.1 കിലോമീറ്റർ പരിധിക്കുശേഷമാണ് ലാൻഡറു മായി ആശയവിനിമയം നഷ്ടമാകുന്നത്.
വിക്രം ലാൻഡറിലെ ബാറ്ററികൾക്കും സോളാർ പാന ലുകൾക്കും 14 ദിവസമേ ആയുസ്സുള്ളൂ. അതിനാൽതന്നെ ഇനി ഏഴുദിവസം കൂടി മാത്രമേ ലാൻഡറിനും അതിനുള്ളിലെ പ്രഗ്യാൻ റോവറിനും പ്രവർത്തിക്കാനാകൂ. കുറഞ്ഞ സമയത്തിനുള്ളിൽ ആശയ വിനിമയം പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഐ.എസ്.ആർ.ഒയുടെ മുന്നിലുള്ളത്.
വരും ദിവസങ്ങളിൽ ലാൻഡറുമായുള്ള ആശയവിനിമയം വീണ്ടെടുക്കാൻ കഴിഞ്ഞാലും പര്യവേക്ഷണത്തിന് സാധ്യത വിദൂരമാണ്. ഒരോ മണിക്കൂർ പിന്നിടുംതോറും ലാൻഡറിലെ ബാറ്ററി ചാർജ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വൈകുംതോറും പ്രവൃത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരോ മിനിറ്റിലും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള സാധ്യത നേർത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിച്ചിറങ്ങിയതിനാൽ തന്നെ സിഗ്നൽ സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കില്ല ചന്ദ്രോപരിതലത്തിൽ ലാൻഡറുണ്ടാകുകയെന്നും അതിനാൽ ഇപ്പോഴത്തെ ദൗത്യം ശ്രമകരമാണെന്നും ഇടിച്ചിറക്കത്തിലൂടെ ലാൻഡറിന് കേടു സംഭവിച്ചിരിക്കാമെന്നും മറ്റൊരു ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗളൂരുവിൽ ഐ.എസ്.ആർ.ഒയുടെ ഇസ്ട്രാക് കൺട്രോൾ സെൻററിലാണ് ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്. ഇതോടൊപ്പം ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് യു.എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ കീഴിലുള്ള ഡീപ് സ്പേസ് നെറ്റ് വർക്ക് ആൻറിനകൾ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ നിരന്തരം റേഡിയോ തരംഗ സിഗ്നലുകൾ അയക്കുന്നുണ്ട്.
ചന്ദ്രെൻറ ഭ്രമണപഥത്തിൽ തുടരുന്ന ഒാർബിറ്റർ പകർത്തിയ ലാൻഡറിെൻറ ഒപ്റ്റിക്കൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിൽ ഇടിച്ചിറങ്ങുന്നതിന് ഏതാണ്ട് 500 മീറ്റർ ഉയരത്തിൽനിന്നാണ് നിയന്ത്രണം നഷ്ടമായതെന്നാണ് പുതിയ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.