ബംഗളൂരു: ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾക്കായി ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ കൃത്രിമമായി നിർമിക്കാനുള്ള നടപടിയുമായി ഐ.എസ്.ആർ.ഒ. ഈ വർഷം അവസാനത്തോടെ ബംഗളൂരുവിൽനിന്നും 215 കിലോമീറ്റർ അകലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കരെയിലെ ഐ.എസ്.ആർ.ഒ കാമ്പസിലായിരിക്കും കൃത്രിമമായി ചന്ദ്രോപരിതലം പുനഃസൃഷ്ടിക്കുക. ചന്ദ്രോപരിതലത്തിൽ ലാൻഡറും റോവറും ഇറങ്ങുന്നതിെൻറ പരീക്ഷണങ്ങൾ നടത്തുന്നതിനായാണ് ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ കൃത്രിമമായി നിർമിക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടി ആരംഭിച്ചെന്നും ഒരു മാസത്തിനകം പ്രാരംഭ നടപടി പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ ഗർത്തങ്ങൾ നിർമിക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
പത്തു മീറ്റർ വ്യാസവും മൂന്നു മീറ്റർ ആഴവുമുള്ള ഗർത്തങ്ങൾ നിർമിക്കാൻ 24.2 ലക്ഷമാണ് ചെലവ്. ചന്ദ്രയാൻ-രണ്ടിലേതിനു സമാനമായി ഒാട്ടോമാറ്റിക് സെൻസറുകൾ ഉപയോഗിച്ചായിരിക്കും ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങുക. അതിനാൽ, ലാൻഡറിലെ സെൻസറുകളുടെ പ്രവർത്തനം പരിശോധിക്കുന്ന അതിനിർണായകമായ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്. കൃത്രിമമായി നിർമിച്ച ചന്ദ്രോപരിതലത്തിലേക്ക് സെൻസറുകൾ ഘടിപ്പിച്ച ലാൻഡറിെൻറ മാതൃകയെ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ചുള്ള പരീക്ഷണം ഉൾപ്പെടെ നടത്തും. ചന്ദ്രോപരിതലത്തിെൻറ രണ്ടു കിലോമീറ്റർ ഉയരത്തിൽനിന്നും സെൻസറുകൾ എങ്ങനെയാണ് ലാൻഡറിനെ നിയന്ത്രിക്കുന്നതെന്ന് ഉൾപ്പെടെ ഈ പരീക്ഷണങ്ങളിലൂടെ അറിയാനാകും.
ചന്ദ്രയാൻ-രണ്ടിൽ സോഫ്റ്റ് ലാൻഡിൽ പരാജയപ്പെട്ടതിനാൽ തന്നെ ഇത്തവണ പൂർണ സജ്ജമായ ലാൻഡർ ഉപയോഗിച്ച് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെൻററിൽ പരീക്ഷണം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ചന്ദ്രയാൻ-രണ്ട് ദൗത്യത്തിനായും കൃത്രിമ ഗർത്തങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും അവക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയത് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.