ബെയ്ജിങ്: ഭൂമിയിൽനിന്ന് കാണാൻ കഴിയാത്ത ചന്ദ്രെൻറ മറുവശത്ത് ആദ്യമായി ഇറങ്ങി യ ചാങ്-4 പേടകം വിജയകരമായി ദൗത്യം തുടങ്ങിയതായി ചൈന അറിയിച്ചു. നേരിട്ടുള്ള ആശയവിനിമയം സാധ്യമല്ലാത്തതിനാൽ പ്രത്യേക ഉപഗ്രഹം വഴി പേടകം ചന്ദ്രെൻറ ഇരുണ്ട വശത്തുനിന്ന് ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു.
പേടകത്തിലെ റോവറും ലാൻഡറും ചേർന്നാണ് ചന്ദ്രെൻറ ഉപരിതലത്തിലെ ചിത്രങ്ങളെടുത്തത്. ഡിസംബർ എട്ടിനു വിക്ഷേപിച്ച പേടകം 12ന് ചന്ദ്രെൻറ ഭ്രമണപഥത്തിലെത്തി. കാമറ, റഡാർ, സ്പെക്ട്രോമീറ്റർ എന്നീ ഉപകരണങ്ങളും ചാങ്-4ലുണ്ട്. അഞ്ചുവർഷം മുമ്പ് വിക്ഷേപിച്ച് ചാങ്-3 ദൗത്യം പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.