ന്യൂയോർക്: സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഉപഗ്രഹം കണ്ടെത്തിയതായി ഗോളശാസ്ത്രജ്ഞർ. 8000 പ്രകാശവർഷങ്ങൾക്കപ്പുറം വാതകഗ്രഹത്തെ ഭ്രമണംചെയ്യുന്ന ഉപഗ്രഹത്തെയാണ് കണ്ടെത്തിയത്.
സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗരയൂഥത്തിൽ നിലവിലുള്ള ഉപഗ്രഹങ്ങളെക്കാൾ അസാധാരണ വലുപ്പം ഇതിനുണ്ട്. നാസയുടെ ബഹിരാകാശ നിരീക്ഷണ സംവിധാനമായ കെപ്ലറിൽനിന്ന് ലഭ്യമായ ചിത്രങ്ങളിലാണ് ഉപഗ്രഹം ദൃശ്യമായത്. ഡേവിഡ് കിപ്പിങ്, അലക്സ് ടെകി എന്നീ ശാസ്ത്രജ്ഞരാണ് ജേണലിൽ ഇത് സംബന്ധിച്ച് എഴുതിയത്.
ശാസ്ത്രത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തമെന്ന് കൊളംബിയ സർവകലാശാലയിലെ ഗോളശാസ്ത്ര അധ്യാപകൻ ഡേവിഡ് കിപ്പിങ് പ്രതികരിച്ചു.
ഗ്രഹങ്ങളുടെ വികാസത്തെ കുറിച്ചും ഉപഗ്രഹങ്ങളുടെ രൂപവത്കരണത്തെ കുറിച്ചും പഠിക്കുന്നതിന് സഹായകമാകുന്ന വിലപ്പെട്ട വിവരങ്ങളിലേക്ക് പുതിയ കണ്ടുപിടിത്തം ശാസ്ത്രലോകത്തെ നയിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രഹം നിരീക്ഷിക്കുന്നതിനിടെ വെളിച്ചത്തിൽ സംഭവിച്ച മാറ്റമാണ് ഉപഗ്രഹത്തെ സംബന്ധിച്ച് സൂചന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.