ബംഗളൂരു: ജിയോസ്റ്റേഷനറി ഒാർബിറ്റിലേക്കുള്ള (ഭൂസ്ഥിര ഭ്രമണപഥ ം) ഇന്ത്യയുടെ ആദ്യത്തെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിഐസാ റ്റ് -ഒന്നിെൻറ (ജിയോ ഇമേജിങ് സാറ്റലൈറ്റ്-GISAT-1) വിക്ഷേപണം മാറ്റിവെച്ചു.
സാങ ്കേതിക പ്രശ്നത്തെതുടർന്നാണ് ഇതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. സാങ്കേതിക തകരാർ എന്താണെന്നോ കൂടുതൽ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ച വൈകീട്ട് 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഐസാറ്റ് -ഒന്നുമായി ജി.എസ്.എൽ.വി- എഫ് പത്ത് വിക്ഷേപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. ഇതാണ് വിക്ഷേപണത്തിെൻറ കൗണ്ട്ഡൗൺ തുടങ്ങാനിരിക്കെ മാറ്റിവെച്ചത്. ഭൂസ്ഥിരഭ്രമണപഥത്തിൽനിന്ന് തത്സമയം ഭൂമിയുടെ ഏതുഭാഗത്തിെൻറയും വ്യക്തമായ ചിത്രം പകർത്താൻ ശേഷിയുള്ള ജിയോ ഇമേജിങ് സാറ്റലൈറ്റ് ശ്രേണിയിലെ ആദ്യത്തെ കൃത്രിമോപഗ്രഹമാണിത്. ഇതിനായി ഉയർന്ന റെസലൂഷനിലുള്ള കാമറയാണ് ഉപഗ്രഹത്തിലുള്ളത്.
ജിഐസാറ്റ്-ഒന്നിന് പിന്നാലെ ജിഐസാറ്റ്-രണ്ടും വിക്ഷേപിക്കും. 2,268 കിലോ ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഐസാറ്റ്-ഒന്ന് ഭൂമിയിൽനിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാണെത്തിക്കുക. രാജ്യത്തിെൻറ അതിർത്തിയും ഭൂമിശാസ്ത്രപരമായ അവസ്ഥകളും സസൂക്ഷ്മം നിരീക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.