ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യ വാർത്തവിനിമയ ഉപഗ്രഹം ‘എക്സീഡ് സാറ്റ്- 1’ അടുത്ത തിങ്കളാഴ്ച അമേരിക്കയിലെ സ്പേസ് എക്സിൽനിന്ന് വിക്ഷേപിക്കും. ഹൈദരാബാദിലെ ഹാം റേഡിയോ ഒാപറേറ്ററും സാമൂഹിക പ്രവർത്തകനുമായ അഷർ ഫർഹാെൻറ നേതൃത്വത്തിൽ നഗരത്തിലെ ചില സ്വകാര്യ സംരംഭകർ ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്.
െഎ.എസ്.ആർ.ഒ ഉൾപ്പെടെ സർക്കാർ ഏജൻസികളുടെയൊന്നും സഹായമില്ലാതെയാണ് രണ്ട് കോടി രൂപ ചെലവിൽ രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയതെന്ന് എക്സീഡ് സി.ഇ.ഒ ക്രിസ് നായർ വ്യക്തമാക്കി. ഇത് ആദ്യ സംരംഭമാണെന്നും വാണിജ്യ, അക്കാദമിക് ഉപഭോക്താക്കൾക്കായി ഭാവിയിൽ ചെറിയ എയർക്രാഫ്റ്റുകൾ നിർമിക്കാൻ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിനും സേവനം പ്രയോജനപ്പെടുത്താം. ഹാം ഒാപറേറ്റർമാർ പ്രയോജനപ്പെടുത്തിയിരുന്ന ‘ഹംസാറ്റ്’ ഉപഗ്രഹത്തിന് പകരമായാണ് എക്സീഡിെൻറ വിക്ഷേപണം. ചെറുപ്പത്തിൽ തന്നെ കമ്പ്യൂട്ടർ വിദഗ്ധനായ ഫർഹാൻ ഹാർഡ്വെയർ എൻജിനീയർ കൂടിയാണ്. ഇദ്ദേഹത്തിെൻറ ആശയമാണ് ‘എക്സീഡ് സാറ്റ് 1’ ഉപഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.