ബംഗളൂരു: സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിൽ പരാജയപ്പെട്ട വിക്രം ലാൻഡറിെൻറ പ്രവർത്തന കാ ലാവധി അവസാനിക്കാനിരിക്കെ മൗനം വെടിഞ്ഞ് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ-രണ്ട് . ദൗത്യത്തിെൻറ പ ്രധാന പര്യവേക്ഷണ പേടകമായ ഒാർബിറ്ററിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുേപാ കാനാണ് ഐ.എസ്.ആർ.ഒയുടെ തീരുമാനം. ഇതു സ്ഥിരീകരിക്കുന്ന തരത്തിലാണ് സോഫ്റ്റ് ലാൻഡിങ ് പരാജയപ്പെട്ട് 13ാം ദിവസമായ വ്യാഴാഴ്ച വൈകീട്ടോടെ ഐ.എസ്.ആർ.ഒയുടെ ഒൗദ്യോഗിക വിശദീ കരണം പുറത്തുവന്നത്.
ഒാർബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങൾ (പേലോഡ്സ്) എല്ലാം ശ രിയായി പ്രവർത്തിക്കുന്നുണ്ടെന്നും നിശ്ചയിച്ച ശാസ്ത്ര പരീക്ഷണങ്ങളുമായി പൂർണമായും സംതൃപ്തി നൽകുന്ന രീതിയിൽ ഒാർബിറ്റർ പ്രയാണം തുടരുകയാണെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
വിക്രം ലാൻഡറുമായുള്ള ബന്ധം ഇനി വീണ്ടെടുക്കാനാകില്ലെന്നതിെൻറ സൂചനയായാണ് വിശദീകരണം വ്യാഖാനിക്കപ്പെടുന്നത്. ഒാർബിറ്ററിലെ എല്ലാ പേലോഡുകളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. പേലോഡുകളുടെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. പേലോഡുകളുടെ പ്രവർത്തനം സാധാരണനിലയിലാണ്. വിക്രം ലാൻഡറുമായുള്ള സിഗ്നൽ നഷ്ടമായതിെൻറ കാരണം വിദഗ്ധരടങ്ങിയ ദേശീയതല സമിതിയും ഐ.എസ്.ആർ.ഒയിലെ വിദഗ്ധരും പരിശോധിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ചന്ദ്രെൻറ ഭ്രമണപഥത്തിൽ 7.5 വർഷംവരെ വലംവെക്കുന്ന ഒാർബിറ്റർ നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറും. നേരത്തേ ഒരുവർഷമായിരുന്നു ഒാർബിറ്ററിെൻറ കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും കൃത്യമായ വിക്ഷേപണത്തിലൂടെ 7.5വർഷം വരെ ഒാർബിറ്ററിെൻറ പ്രവർത്തനം നീട്ടാനായെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചത്.
2379 കി.ഗ്രാം ഭാരമുള്ള ഒാർബിറ്ററിൽ എട്ടു പേലോഡുകളാണുള്ളത്. ചന്ദ്രോപരിതലത്തിെൻറ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറെ സോഫ്റ്റ് എക്സ്റേ സ്പെക്ടോമീറ്ററുമുണ്ട്. അന്തരീക്ഷഘടനയെക്കുറിച്ച് പഠിക്കാൻ ചേസ്-2വും സൂര്യനിൽനിന്നുള്ള എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളാർ എക്സറേ മോണിറ്ററും ഒാർബിറ്ററിലുണ്ട്.
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് സ്പെക്ട്രോമീറ്ററുമുള്ള ഒാർബിറ്റർ ചന്ദ്രയാൻ-രണ്ടിലെ വജ്രായുധം എന്നുതന്നെ വിശേഷിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.