ബംഗളൂരു: ഭൗമനിരീക്ഷണത്തിനായി അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുള്ള ‘കാർട്ടോ സാറ്റ്-3യുടെ വിക്ഷേപണം വിജയകരം. 17 മിനിറ്റ് 40 സെക്കൻഡിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.അമേരിക്കയുടെ 13 നാനോ സാറ്റ് ലൈറ്റുകളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്
ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് ‘കാർട്ടോസാറ്റ്-3’ കൃത്രിമോപഗ്രഹവുമായി പി.എസ്.എൽ.വി- സി-47 കുതിച്ചുയർന്നത്.
റോക്കറ്റ് വിക്ഷേപണ തറയിലേക്ക് മാറ്റി അന്തിമ പരിശോധനകൾക്കുശേഷം ചൊവ്വാഴ്ച രാവിലെ 7.28നാണ് 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗൺ ആരംഭിച്ചത്. തുടർന്ന് റോക്കറ്റിൽ വിവിധ ഘട്ടങ്ങളിലായി ഇന്ധനം നിറക്കുന്ന പ്രവൃത്തിയും നടന്നു. പി.എസ്.എൽ.വിയുടെ 49ാമത്തെയും പി.എസ്.എൽ.വി എക്സ് എൽ ഭാഗത്തിലെ 21ാമത്തെയും വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.