ബംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യൻ മണ്ണിൽനിന്നുള്ള ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിെൻറ ഒന്നാം വിക്ഷേപണ തറയിൽനിന്നും നവംബർ പകുതിയോടെ പി.എസ്.എൽ.വി-സി-49 വിക്ഷേപിക്കും.
2020ലെ ഇവിടെനിന്നുള്ള ആദ്യ വിക്ഷേപണമായിരിക്കുമിത്. ഇതോടൊപ്പം ഡിസംബറിനുള്ളിൽ പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റിെൻറ പരീക്ഷണ വിക്ഷേപണവും നടന്നേക്കും. ജനുവരി 17ന് ഫ്രഞ്ച് ഗയാനയിൽനിന്ന് ജിസാറ്റ്-30 വിക്ഷേപിച്ചശേഷം അര ഡസനോളം ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കേണ്ടിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. പി.എസ്.എൽ.വി സി-49 നുശേഷം ഡിസംബറോടെ ഐ.എസ്.ആർ.ഒ പുതുതായി വികസിപ്പിച്ച ചെറു ഉപഗ്രഹ വിക്ഷേപണ വാഹനവും വിക്ഷേപിക്കും (എസ്.എസ്.എൽ.വി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.