ലണ്ടൻ: അനുനിമിഷം വികസിക്കുന്ന പ്രപഞ്ചത്തിൽ നമ്മുടെ സൗരയൂഥം ഉൾക്കൊള്ളുന്ന ആകാശ ഗംഗെയ സമീപത്തെ നക്ഷത്രവ്യൂഹം ഇടിച്ചുതെറിപ്പിക്കുമെന്ന് ശാസ്ത്രഞ്ജർ. ആകാശഗം ഗയോടു ചേർന്ന് സഞ്ചരിക്കുന്ന ലാർജ് മെഗല്ലാനിക് ക്ലൗഡ് എന്ന നക്ഷത്രക്കൂട്ടത്തെ പഠിച്ച ശാസ്ത്രജ്ഞരാണ് ഞെട്ടിക്കുന്ന കണ്ടുപിടിത്തം നടത്തിയത്.
എന്നാൽ, നമ്മുടെ നക്ഷത്രക്കൂട്ടമായ ക്ഷീരപഥത്തിൽനിന്ന് 1,63,000 പ്രകാശവർഷം അകലെയായതിനാൽ സെക്കൻഡിൽ 250 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന അയൽ നക്ഷത്രക്കൂട്ടത്തിന് അടുത്തെത്താൻ ചുരുങ്ങിയത് 250 കോടി വർഷങ്ങളെങ്കിലുമെടുക്കും.
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഇടിക്കാൻ സാധ്യത കുറവാണെങ്കിലും നക്ഷത്രക്കൂട്ടം ഇടിച്ചുകയറുന്നത് വൻനാശത്തിനാകും കാരണമാകുക. ക്ഷീരപഥം ശരിക്കും ഉലഞ്ഞ് സൗരയൂഥം പുറത്തേക്ക് തള്ളിപ്പോകാൻ വരെ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.