ബംഗളൂരു: ‘‘ഞാൻ വ്യോംമിത്ര, ഗഗൻയാൻ ദൗത്യത്തിനായുള്ള ഹ്യൂമനോയിഡിെൻറ ആദ്യ രൂപം. കൃത ്യസമയത്ത് സന്ദേശങ്ങൾ കൈമാറാനാകും. ബഹിരാകാശയാത്രികരുമായി സംവദിക്കാനും അവർക്ക ് നല്ലൊരു കൂട്ടാളിയാകാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും കഴിയും’’ -2021 ഡിസംബറോടെ മന ുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് മുന്നോടിയായി പ രീക്ഷണത്തിനുള്ള ഹാഫ് ഹ്യൂമനോയിഡിെൻറ (അർധ റോബോട്ട്) വാക്കുകളാണിത്.
ബംഗളൂരു വിൽ ആരംഭിച്ച ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് ആൻഡ് എക്സ്പ്ലോറേഷൻ സിമ്പോസിയത്തിലെ പ്രദർശനത ്തിലാണ് വ്യോംമിത്ര എന്ന ഹ്യൂമനോയിഡ് ‘സുന്ദരി’യെ ഐ.എസ്.ആർ.ഒ പരിചയപ്പെടുത്തിയത്. ഗ ഗൻയാൻ ദൗത്യത്തിെൻറ ഭാഗമായി 2020 ഡിസംബറിൽ ആളില്ലാതെ അയക്കുന്ന പേടകത്തിൽ വ്യോംമിത് രയുടെ പരിഷ്കരിച്ച പതിപ്പും ഉണ്ടാകും. തുടർന്ന് വിവിധ പരീക്ഷണങ്ങൾ നടത്തും. രണ്ടു കൈകളും മുഖവും ശരീരത്തിെൻറ മുകൾഭാഗവും മാത്രമുള്ള അർധ റോബോട്ടാണ് വ്യോംമിത്ര.
വെള്ള ഷർട്ടും ഐ.എസ്.ആർ.ഒയുടെ ലോഗോ പതിപ്പിച്ച കറുത്ത കോട്ടുമണിഞ്ഞ വ്യോംമിത്രയായിരുന്നു പ്രദർശനത്തിലെ താരം. ബഹിരാകാശയാത്രികർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ ആളില്ലാത്ത ബഹിരാകാശ ദൗത്യത്തിൽ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് നേരേത്തതന്നെ ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു. അതിനാലാണ് മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമായി പഠിക്കാൻ മനുഷ്യന് സമാനമായ റോബോട്ടിനെ അയക്കുന്നത്.
വ്യോംമിത്രയായിരിക്കും ഗഗൻയാനിലെ ആദ്യ പരീക്ഷണ റോബോട്ട്. ശബ്ദ നിർദേശങ്ങൾ കേട്ട് അതിന് മറുപടി നൽകാനും മുന്നറിയിപ്പുകൾ നൽകാനും സ്വിച്ചുകൾ പ്രവർത്തിപ്പിക്കാനും വ്യോംമിത്രക്ക് കഴിയും. ഇംഗ്ലീഷ് ഉൾപ്പെടെ രണ്ടു ഭാഷകളിലാണ് സംസാരിക്കുക. ഗഗൻയാൻ ദൗത്യത്തിനുള്ള അന്തിമ ഹ്യൂമനോയിഡ് അല്ല ഇതെന്നും അതിെൻറ പരിഷ്കരിക്കാത്ത പതിപ്പുമാത്രമാണിതെന്നുമാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം കേന്ദ്രമായിട്ടുള്ള ഐ.എസ്.യുവിലാണ് വ്യോംമിത്ര വികസിപ്പിച്ചത്. ജനുവരി 24 വരെ നടക്കുന്ന പ്രദർശനത്തിൽ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശയാത്രികർക്ക് കഴിക്കാനുള്ള വിഭവങ്ങളുമുണ്ട്. പ്രത്യേകമായി തയാറാക്കിയ വെജിറ്റബ്ൾ ബിരിയാണി, ചിക്കൻ ബിരിയാണി, പരിപ്പ് ഹൽവ, ഇഡ്ഡലി സാമ്പാർ, ഉപ്പുമാവ്, വെജിറ്റബ്ൾ പുലാവ്, എഗ് റോൾ തുടങ്ങിയ 30ലധികം വിഭവങ്ങളുടെ മെനുവാണ് തയാറാക്കിയിരിക്കുന്നത്.
‘‘ബഹിരാകാശ നിലയത്തിന് വഴിയൊരുക്കും’’ -ഡോ. കെ. ശിവൻ
ബംഗളൂരു: ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് മുന്നോടിയായി ആദ്യ ആളില്ലാത്ത ദൗത്യം ഈ വരുന്ന ഡിസംബറിൽ നടപ്പാക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ. രണ്ടാമത്തെ ആളില്ലാത്ത ദൗത്യം 2021 ജൂണിലും നടപ്പാക്കും. ബംഗളൂരുവിൽ നടന്ന ഹ്യൂമൻ സ്പേസ് ലിഫ്റ്റ് എക്സ്പ്ലോറേഷൻ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശത്ത് സ്ഥിരമായി മനുഷ്യസാന്നിധ്യം ഉറപ്പാക്കാനായി പുതിയ സ്പേസ് സ്റ്റേഷൻ നിർമിക്കാനുള്ള സാധ്യതകൾക്ക് ഗഗൻയാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു രീതിയിലാണ് ഗഗൻയാൻ നടപ്പാക്കുന്നത്. 2020 ഡിസംബറിലും 2021 ജൂണിലും ആളില്ലാത്ത പേടകം ബഹിരാകാശത്തെത്തിക്കും. തുടർന്ന് 2021 ഡിസംബറിൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ദൗത്യം നടപ്പാക്കും. ദൗത്യത്തിനായി നാസ ഉൾപ്പെടെയുള്ള ഏജൻസികളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവരുകയാണ്.
ഭാവിയിലുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്ക് കരുത്തു പകരാൻ ഗഗൻയാനാകും. ദൗത്യത്തിനായുള്ള ഭൂരിഭാഗം കാര്യങ്ങളും പൂർത്തിയായിട്ടുണ്ട്. യാത്രികരെ സജ്ജമാക്കുന്നതും അവരുടെ ജീവൻ രക്ഷോപാധി സജ്ജമാക്കേണ്ടതും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഗഗൻയാെൻറ പേലോഡ് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം പൂർത്തിയായി. ചന്ദ്രനിലേക്ക് ആളെ അയക്കുന്ന ഇന്ത്യൻ ദൗത്യം ഒരു ദിവസം സംഭവിക്കും. എന്നാൽ, അത് ഉടനെയില്ല. ചന്ദ്രയാൻ- മൂന്നു ദൗത്യത്തിെൻറ പ്രവർത്തനം ഊർജിതമായി നടക്കുകയാണ്. ഗഗൻയാൻ, ചന്ദ്രയാൻ-മൂന്ന് ദൗത്യങ്ങളുടെ പ്രവർത്തനങ്ങൾ സമാന്തരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.