കോവിഡ്​ കാരണം ആളൊഴിഞ്ഞു; തിമിംഗലത്തെ സന്ദർശിക്കാൻ പെൻഗ്വിനെത്തി VIDEO

ഷിക്കാഗോ: അമേരിക്കൻ നഗരമായ ഷിക്കാഗോയിലെ ലോക പ്രശസ്​ത അക്വേറിയമാണ്​ ഷെഡ്​ അക്വേറിയം. ഭീമൻ തിമിംഗലം മുതൽ കു ഞ്ഞു മീനുകൾ വരെയുള്ള വമ്പൻ അക്വേറിയം വിനോദ സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്​​. എന്നാൽ കോവിഡ ്​ 19 അമേരിക്കയിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഷെഡ്​ അക്വേറിയം അടച്ചിട്ടിരിക്കുകയാണ്​. ജനങ്ങ ൾക്ക്​ മാത്രമാണല്ലോ അക്വേറിയം കാണാൻ നിയന്ത്രണം. അവിടെയുള്ള പെൻഗ്വിനുകൾ ആ അവസരം മുതലെടുത്തു.

പെൻഗ്വിനുകൾ അക്വേറിയം ചുറ്റിക്കാണുന്ന വിഡിയോ ഷെഡ്​ അക്വേറിയം അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ വഴിയാണ്​ പുറത്തുവിട്ടത്​. വെല്ലിങ്​ടൺ എന്ന റോക്​ഹോപ്പർ വിഭാഗത്തിൽ പെട്ട പ്രായം കൂടിയ പെൻഗ്വിൻ, ബേലുഗ വൈൽസ്​ ഇനത്തിൽ പെട്ട തിമിംഗലത്തെ സന്ദർശിക്കുന്ന വിഡിയോ ഇരുപത്​ ലക്ഷത്തോളം ആളുകളാണ്​ ഇതുവരെ കണ്ടത്​​.

പെൻഗ്വിൻ വർഗത്തെ ഇതുവരെ കാണാൻ സാധ്യതയില്ലാത്ത തിമിംഗലമാണ്​ ബെലുഗ. കാരണം ഉത്തരാർധ ഗോളത്തിലെ ജീവിയാണ്​ അവ. എന്തായാലും വെല്ലിങ്​ടണെ കണ്ട അദ്​ഭുതവും അങ്കലാപ്പും ബെലുഗയുടെ മുഖത്ത്​ വ്യക്​തമാണ്​. ആരാണ്​ ഗ്ലാസിനപ്പുറത്ത്​ നിന്ന്​ തുറിച്ച്​ നോക്കുന്നതെന്ന ഭാവത്തിൽ വെല്ലിങ്​ടണും കുറേ നേരം ബെലുഗയെ നോക്കി നിന്നു. നേരത്തെ ആമസോൺ റൈസിങ്ങിലെ മത്സ്യങ്ങളെയും വെല്ലിങ്​ടൺ സന്ദർശിച്ചിരുന്നു. ആ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Full View

കെയർടേക്കർമാരുടെ കൂടെയായിരുന്നു പെൻഗ്വി​​​െൻറ അക്വേറിയം വിസിറ്റ്​. ഇങ്ങനെ ചെയ്യുന്നതിന്​ ഷെഡ്​ അക്വേറിയം അധികൃതരുടെ പക്കൽ വ്യക്​തമായ കാരണങ്ങളുമുണ്ട്​. നിലവിൽ സന്ദർശകരൊന്നുമില്ലാത്ത സാഹചര്യത്തിൽ അവിടെയുള്ള ജീവികൾക്ക്​ ആനന്ദമേകാനാണ്​ കെയർടേക്കർമാർ ഇതുപോലുള്ള വ്യത്യസ്​തമായ കാര്യങ്ങൾ പരീക്ഷിക്കുന്നത്​. വിവിധ കളികളും ഭക്ഷണവും അനുഭവങ്ങളും നൽകി അവരെ സജീവമാക്കും. അവരുടെ ആവാസ വ്യവസ്ഥയിലേത്​ പോലെയുള്ള സ്വാഭാവിക പെരുമാറ്റത്തിലേക്ക്​ ജീവികളെ കൊണ്ടുവരാനുമുള്ള ശ്രമമാണ്​ നടത്തുന്നതെന്നും അവർ പറഞ്ഞു.​

Tags:    
News Summary - Penguin Visits Whales At Aquarium Closed Due To Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.