ന്യൂയോർക്ക്: ചൊവ്വയിൽ ജീവനുണ്ടെന്ന വാദവുമായി യു.എസ് ശാസത്രജ്ഞൻ. ഒഹിയോ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞ നായ എമിറിറ്റസ് വില്യം റോമോസേറാണ് ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ തെളിവായെടുത്ത് ഇക്കാര്യം പറഞ്ഞിരിക്ക ുന്നത്. ഷഡ്പദങ്ങൾക്ക് സമാനമായ ജീവികൾ ചൊവ്വയിലുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
നാസയുടെ വിവിധ ചൊവ്വാ ദൗത്യങ്ങൾക്കിടെ അയച്ച ചിത്രങ്ങളാണ് അദ്ദേഹം വിശകലനത്തിന് ഉപയോഗിച്ചത്. തേനീച്ചകളോട് സാമ്യമുള്ള ജീവികളാണ് ചൊവ്വയിലുള്ളത്. ഇതിൻെറ ഫോസിലുകളും ചുവന്ന ഗ്രഹത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വയിലെ ജീവൻെറ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസ നിരവധി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ചൊവ്വയിൽ ജീവനുണ്ടെന്നതിനുളള വിശ്വസനീയ യോഗ്യമായ തെളിവുകൾ ഇതുവരെ നാസക്ക് ലഭിച്ചിട്ടില്ല. 2020ലും സമാനമായ ദൗത്യം നാസ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.