രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ (ഐ.എസ്.എസ്) സേവനത്തിന് ശേഷം ബഹിരാകാശ യാത്രികൾ മടങ്ങിയെത്തിയത് കോവിഡ് ബാധിച ്ച ഭൂമിയിൽ. റഷ്യക്കാരനായ ഒലേഗ് ക്രിപോച്കയും അമേരിക്കകാരായ ജെസീക്ക മീർ, ആൻഡ്രു മോർഗൻ എന്നിവർ കഴിഞ്ഞ വർഷം ബഹിരാക ാശത്തിലേക്ക് യാത്ര തിരിക്കുമ്പോൾ ഭൂമി കോവിഡ് വൈറസിന്‍റെ പിടിയിലായിരുന്നില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യ ാത്രികർ തിരിച്ചെത്തുമ്പോഴുള്ള മുൻകരുതലുകളിൽ വലിയ മാറ്റങ്ങളാണ് നാസ വരുത്തിയിട്ടുള്ളത്.
വെള്ളിയാഴ്ച പ്രാ ദേശിക സമയം രാവിലെ 5.16ന് കസാഖിസ്താനിലാണ് യാത്രികരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പേടകം ഇറങ്ങിയത്. ഇത്തവണ വൈറസ് പ ്രതിരോധ മാസ്ക് ധരിച്ച സംഘമാണ് യാത്രികരെ പേടകത്തിന് പുറത്തെത്തിച്ചത്. ഇതിന്‍റെ വിഡിയോ നാസ പുറത്തുവിട്ടിട്ടുണ്ട്.
പേടകം നിരീക്ഷിക്കാൻ നിയോഗിച്ച സംഘം നിർബന്ധ ക്വാറന്‍റൈനിൽ ആയിരുന്നു. യാത്രികരുടെ സമീപത്ത് എത്തുന്നതിന് മുമ്പ് കോവിഡ് നിർണയ പരിശോധനയും ഇവർ നടത്തി. വൈറസ് ബാധ പകരാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
Home safe and sound.
— NASA (@NASA) April 17, 2020
Today's landing wraps up a 205-day mission for both @Astro_Jessica and Oleg Skripochka and a 272-day mission for @AstroDrewMorgan. Welcome home!
Watch live as the space travelers are helped out of their vehicle: https://t.co/0A4ev0XgBq pic.twitter.com/4ZkpnJ8OhE
പേടകത്തിൽ നിന്ന് പുറത്തെത്തിക്കുന്ന യാത്രികരെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ നിന്ന് സ്വദേശത്തേക്ക് അയക്കുകയാണ് സാധാരണ നിരീക്ഷണ സംഘം ചെയ്യുന്നത്. കസാഖിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തവണ വിമാന സർവീസ് ലഭ്യമല്ല.
ഈ സാഹചര്യത്തിൽ കസാഖിസ്താനിൽ റഷ്യ പാട്ടത്തിന് എടുത്ത് പ്രവർത്തിപ്പിക്കുന്ന ബൈക്കനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ യാത്രികരെ എത്തിക്കും. അവിടെ നിന്ന് മൂന്നു മണിക്കൂർ യാത്ര ചെയ്ത് കിസ് ലോർധയിലെത്തുന്ന യു.എസ് യാത്രികരെ നാസയുടെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോകും.
2019 ജൂലൈയിൽ ഐ.എസ്.എസിലേക്ക് യാത്ര തിരിച്ച ആൻഡ്രു മോർഗൻ 272 ദിവസം അവിടെ ചെലവഴിച്ചു. 2019 സെപ്റ്റംബറിൽ പുറപ്പെട്ട ഒലേഗ് ക്രിപോച്കയും ജെസീക്ക മീറും 205 ദിവസം ബഹിരാകാശത്ത് പൂർത്തിയാക്കി.
1998 മുതൽ ഭൂമിയെ വലംവെക്കുന്ന രാജ്യാന്തര ബഹിരാകാശ കേന്ദ്രം, അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരുടെ കൂട്ടായ്മയിൽ സ്ഥാപിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.