ഏറ്റവും നീളമേറിയ ജീവിയെ കണ്ടെത്തി ശാസ്​ത്രജ്ഞൻമാർ

സിഡ്​നി: ലോകം കൊറോണ ഭീതിയിൽ അടച്ചുപൂട്ടിയിരിക്കു​േമ്പാൾ പല തരത്തിലുള്ള കൗതുക വാർത്തകൾ ആണ്​ ദിവസവും നമ്മെ തേടി വരുന്നത്​. എന്നാൽ, ആസ്​ട്രേലിയയിൽ വലിയൊരു കണ്ടുപിടുത്തമാണ്​ ഇൗ കോവിഡ്​ കാലത്ത്​ റിപ്പോർട്ട്​ ചെയ്യപ ്പെട്ടത്​. പടിഞ്ഞാറൻ ആസ്​ട്രേലിയയിലെ ആഴക്കടലിൽ ഇതുവരെ കണ്ടെത്താത്ത 30 ഒാളം ജീവികളെ കണ്ടെത്തിയതായി അവർ അവകാശപ് പെടുന്നു.

വെസ്​റ്റേൺ ആസ്​ട്രേലിയ മ്യൂസിയത്തിലെ വിദഗ്​ധരാണ്​ ഇത്​ അറിയിച്ചത്​. അതിൽ ഒന്ന്​ ലോകത്തിലെ ഏറ്റവും നീളമേറിയ സൈഫൊനൊഫോർ വിഭാഗത്തിൽ പെടുന്ന ജീവിയാണെന്നും അവർ അവകാശപ്പെടുന്നു​. (ആഴക്കടലിൽ കാണപ്പെടുന്ന ജീവിയാണ്​ സൈഫൊനൊഫോർ. ഇരകളെ വേട്ടയാടി തിന്നുന്ന ഇവ ജെല്ലി ഫിഷ്​ വിഭാഗത്തിൽ പെടുന്നതാണ്​. ഗ്രാഹികൾ കൊണ്ടാണ്​ ഇരപിടിക്കുന്നത്)​.

സൈഫൊനൊഫോർ മു​േമ്പ ആസ്​ട്രേലിയയിൽ കാണാപ്പെടാറുള്ളതാണെങ്കിലും അവയിൽ ഏറ്റവും വലിപ്പമേറിയതിനെയാണ്​ ശാസ്​ത്രജ്ഞൻമാർ കണ്ടെത്തിയത്​. 120 മീറ്ററോളമാണ്​ അതി​​​െൻറ നീളമെന്നാണ്​ പ്രാഥമിക നിഗമനം. 46 മീറ്ററാണ്​ ഇതുവര കണ്ടെത്തിയതിൽ വെച്ചേറ്റവും വലിപ്പമേറിയത്​. എന്നാൽ, ജീവിയുടെ നീളത്തി​​​െൻറ കണക്ക്​ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കടലിൽ കാണപ്പെടുന്ന നീലത്തിമിംഗലത്തി​​​െൻറ വലിപ്പം 25 മീറ്ററാണ്​ എന്നോർക്കണം.

അതുമാത്രമല്ല, പടിഞ്ഞാറൻ ആസ്​ട്രേലിയൻ മ്യൂസിയത്തിലെ ശാസ്​ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മറ്റു ചില സമുദ്ര ജിവകളെ കൂടി കണ്ടെത്തിയിട്ടുണ്ട്​. അവയിലൊന്നാണ്​ ഭീമൻ ഹൈഡ്രോയ്​ഡുകൾ. എന്തായാലും പുതിയ സൈഫൊനൊഫോറി​​​െൻറ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്​ ലോകം.

file photo

Tags:    
News Summary - UFO-like creature found in Australian waters-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.