കൊച്ചി: മൂര്‍ഖന്‍ പാമ്പിൻ വിഷചികിത്സയില്‍ പുതിയ ആൻറിവെനങ്ങള്ക്ക് വഴിതുറന്ന് സര ്പ്പവിഷത്തിെൻറ ജനിതകഘടന ചിത്രം പൂര്‍ത്തിയായി. അഗ്രിജീനോം ലാബ്സ് ഇന്ത്യ, സൈജിനോം റ ിസര്‍ച് ഫൗണ്ടേഷന് (എസ്.ജി.ആര്.എഫ്) എന്നിവയിലെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന നേട്ടം ക ൈവരിച്ചത്. ലോകത്ത് മെഡിക്കല്‍ ജിനോമിക്സിലെ ഉജ്ജ്വലമായ നേട്ടങ്ങളിലൊന്നാണിത്.
പാമ്പുകടിക്ക് മരുന്നായി ജനിതക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സിന്തറ്റിക് ആൻറിബോഡികള്‍ വികസിപ്പിക്കാനുള്ള വഴിയാണ് ഇതുമൂലം തുറന്നുകിട്ടിയത്. നേച്വര്‍ ജനിറ്റിക്സിെൻറ 2020 ജനുവരി ലക്കത്തിൽ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാമ്പുവിഷത്തിനു സാധാരണ വിഷവുമായി താരതമ്യം സാധ്യമല്ല. ജീനുകള്‍ എന്‍കോഡ് ചെയ്ത പ്രോട്ടീനുകളുടെ സങ്കീർണമായ മിശ്രിതമാണിത്. ജനിതക പഠനത്തിനു നേതൃത്വം നല്കിയ എസ്.ജി.ആര്.എഫ് പ്രസിഡൻറ് ഡോ. ശേഖര്‍ ശേഷഗിരി അറിയിച്ചു.
പാമ്പില്‍നിന്ന് ശേഖരിച്ച വിഷം ഉപയോഗിച്ച് കുതിരകളില്‍ ആൻറി ബോഡി വികസിപ്പിച്ച്, അത് ശുദ്ധീകരിച്ചാണ് നിലവില്‍ ആൻറിവെനം നിർമിക്കുന്നത്. ഇത് 1895ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് കാല്‍മെറ്റ് വികസിപ്പിച്ചെടുത്ത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രലോകം ഈ രീതിയില്‍നിന്ന് ഇതുവരെ അധികം മുന്നോട്ട് പോയിരുന്നില്ല. ഈ മരുന്നുകള്‍ക്ക് ഫലപ്രാപ്തി കുറവും പാര്‍ശ്വഫലങ്ങള്‍ കൂടുതലുമാണ്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും പാമ്പുകടിയേറ്റുള്ള മരണം ഒരു ലക്ഷത്തിലധികമാണ്. 400,000ത്തിലധികം വിഷബാധയേറ്റ ആളുകള്‍ സ്ഥിരമായ വൈകല്യങ്ങള്‍ അനുഭവിക്കുന്നു.
പ്രതിവര്‍ഷം ഇന്ത്യയില്‍ മാത്രം 2.8 ദശലക്ഷം പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50,000ത്തോളം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. ഇന്ത്യന്‍ കോബ്ര പഠനത്തില്‍ ഉപയോഗിച്ച ജീന്‍ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്.
ഇന്ത്യയിലെ നാല് വമ്പന്‍ (ബിഗ് ഫോര്‍) വിഷപ്പാമ്പുകളുടെയും മാരകമായ ആഫ്രിക്കന്‍ പാമ്പുകളായ ബ്ലാക്ക് മാമ്പ, കാര്‍പെറ്റ് വൈപ്പര്‍, സ്പിറ്റിങ് കോബ്ര എന്നിവയുടെ ജീനോമുകളും വിഷം ഗ്രന്ഥിജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ് അടുത്തഘട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.