അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിപ്പോയിട്ട് ദിവസം അമ്പത് പിന്നിട്ടു. ജൂൺ 18ന് ഭൂമിയിൽ തിരിച്ചെത്തേണ്ട ആളാണ്. ഇപ്പോഴും മടക്കയാത്ര തീരുമാനിച്ചിട്ടില്ല. സുനിത യാത്രതിരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും അവിടെയുള്ള ശാസ്ത്ര സംഘത്തിന് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാന വാരം എല്ലാം ശരിയാകുമെന്നായിരുന്നു നാസ അറിയിച്ചിരുന്നതെങ്കിലും ഇനിയും ഒരാഴ്ചയെങ്കിലും നിലയത്തിൽത്തന്നെ തുടരേണ്ടിവരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
സുനിതയടക്കം ഒമ്പതുപേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. സ്റ്റാർ ലൈനറിന്റെ തകരാർ ഉടൻ പരിഹരിക്കാനായില്ലെങ്കിൽ നാസക്ക് മറ്റു വഴികൾ നോക്കേണ്ടിവരും. ഇലോൺ മസ്കിന്റെ സ്പേസ് എക്സിനെയാകും ഈ ഘട്ടത്തിൽ നാസ ആശ്രയിക്കുക. പരമാവധി 90 ദിവസമാണ് സുനിതക്ക് നിലയത്തിൽ കഴിയാനാവുക. സുനിതയുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായതോടെ ബോയിങ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ബഹിരാകാശ യാത്രക്ക് ഇനി നാസ ഇവരെ ആശ്രയിക്കുമോ എന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.