മീമുകൾ ഭരിച്ച സക്​സസ്​ കിഡിനും പറയാനുണ്ടൊരു കഥ

മീമുകളുടെ നൂറ്റാണ്ടിലാണ്​ നാം ജീവിക്കുന്നത്​. സാമൂഹിക രാഷ്​ട്രീയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനും ഉദ്​ബോധനം നടത്താനും ഇപ്പോൾ മീമുകൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. ന്യൂജൻ കാർട്ടൂൺ എന്നുപോലും മീമുകളെയും ട്രോളുകളെയും വിളിക്കുന്നവരുണ്ട്​. മീമുകളുടെ ലോകത്തും പ്രശസ്​തരായ സെലിബ്രിറ്റികളുണ്ട്​. തുടർച്ചയായി പല ട്രോളുകളിലും ഉപയോഗിക്കുന്ന ചില കഥാപാത്രങ്ങൾ. അത്തരത്തിൽ ലോകപ്രശസ്​തമായ ഒരു മെലിബ്രിറ്റിയാണ് (മീം സെലിബ്രിറ്റി)​ 'സക്​സസ്​ കിഡ്'​.

ഇൻറർനെറ്റ്​ ഉപയോഗിക്കുന്നവർ ജീവിതത്തിൽ ഒരു തവണയെങ്കിലും ഏറ്റവും പ്രായം കുറഞ്ഞ മെലിബ്രിറ്റിയായ സക്​സസ്​ കിഡിനെ കണ്ടുകാണും. എന്തോ വലിയ കാര്യം നേടിയെടുത്തത്​ പോലെ മുഷ്​ടി ചുരുട്ടിപ്പിടിച്ച്​ മുഖത്ത്​ വിജയീഭാവം വരുത്തിക്കൊണ്ടുള്ള ആ പതിനൊന്നു മാസക്കാര​െൻറ നിൽപ്പ്​ ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവരുകയായിരുന്നു.




മീമുകളിലൂടെ സ്ക്രീനുകളിൽ നിന്നും സ്​ക്രീനുകളിലേക്ക്​ പറന്നുനടന്ന സക്​സസ്​ കിഡിനും പറയാനുണ്ട്​ ഒരു കഥ. സാം എന്നാണ്​ അവ​െൻറ പേര്​. ബസ്​ഫീഡ്​ വിഡിയോ സമീപകാലത്ത്​ മീമുകളിലൂടെ പ്രശസ്​തനായ കുഞ്ഞി​െൻറയും അവ​െൻറ കുടുംബത്തി​െൻറയും ജീവിതം എല്ലാവർക്കും വേണ്ടി പങ്കുവെച്ചു. അവരുമായി ഒരു അഭിമുഖം തന്നെ ബസ്​ഫീഡ്​ യൂട്യൂബിൽ അപ്​ലോഡ്​ ചെയ്​തിട്ടുണ്ട്​.

2007ൽ ബീച്ചിൽ ഹോളിഡേ ആഘോഷിക്കാൻ പോയതായിരുന്നു കുഞ്ഞു സാമും അവ​െൻറ കുടുംബവും. മണലിൽ കളിക്കുകയായിരുന്ന സാം തരംകിട്ടിയപ്പോൾ അൽപ്പം മണലെടുത്ത്​ വായിലിട്ടുചവച്ചു. കയ്യിലും വായിലും മണൽ നിറച്ചുകൊണ്ട്​ അമ്മയെ നോക്കിയുള്ള സാമി​െൻറ ഭാവം അമ്മ തന്നെ കാമറയിൽ പകർത്തി. വീട്ടിലെത്തിയതിന്​ ശേഷം അക്കാലത്ത്​ ഏറെ പ്രശസ്​തമായിരുന്ന ഇമേജ്​ ഷെയറിങ്​ പ്ലാറ്റ്​ഫോമായ ഫ്ലിക്കറിൽ പങ്കുവെച്ചു.

അപ്​ലോഡ്​ ചെയ്​ത ദിവസം 300 ലൈക്കുകളായിരുന്നു ചിത്രത്തിന്​ ലഭിച്ചത്​. അക്കാലത്ത്​ അത്​ വൈറലായതിന്​ തുല്യം. എന്നാൽ, പിന്നീട്​ അതെല്ലാം മറന്ന്​ ജീവിതം പഴയതുപോലെ മുന്നോട്ടുപോയി.. 2008ൽ സാമി​െൻറ ചിത്രം ഇൻറർനെറ്റിൽ വീണ്ടും തരംഗം സൃഷ്​ടിക്കാൻ തുടങ്ങി. പലതരം മീമുകളിലാണ്​ കുഞ്ഞുസാം നിറഞ്ഞുനിന്നത്​. എന്നാൽ, അവയിൽ പലതും പലരെയും കളിയാക്കാനും മോശമായി ചിത്രീകരിക്കാനുമായിട്ടുള്ളതായിരുന്നു. ഇത്​ സാമി​െൻറ കുടുംബത്തിന്​ വേദനയുണ്ടാക്കി.

2010ൽ വീണ്ടും സാമി​െൻറ ചിത്രം ഇൻറർനെറ്റിൽ പൊങ്ങിവന്നു. ഇപ്രാവശ്യം 'സക്​സസ്​ കിഡ്​' എന്ന്​ എഴുതിയ ചിത്രമായിരുന്നു വൈറലായത്​. ഇത്​ സാമി​െൻറ കുടുംബത്തിന്​ ഏറെ സന്തോഷമുണ്ടാക്കി. കാരണം മറ്റൊന്നുമല്ല, സക്​സസ്​ കിഡ്​ എന്ന മീം ചിത്രം അവ​െൻറ ജീവതവുമായി തന്നെ ബന്ധമുള്ളതായിരുന്നു. അകാലത്തിൽ ജനിച്ച സാമിന്​ പ്രസവിച്ച ഉടനെ ഒരു മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനാവേണ്ടി വന്നിരുന്നു. വിജയകരമായി പൂർത്തിയായ സർജറിക്ക്​ ശേഷം സാമിന്​ പുതു ജീവിതം ലഭിച്ചു.




സക്​സസ്​ കിഡ്​ മീം തരംഗമായതിന്​ പിന്നാലെ സാമി​െൻറ പിതാവ്​ കിഡ്​നി സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന്​ ആശുപത്രിയിലായി. കിഡ്​നി മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വേണ്ടിയും മറ്റും ഭീമൻ തുക ചെലവാക്കേണ്ട സാഹചര്യം വന്നപ്പോൾ, ദരിദ്രരായ കുടുംബം അതിനു​വേണ്ടി ഒാൺലൈൻ ഫണ്ട്​ റൈസിങ്​ തുടങ്ങി.

സഹായം വേണ്ടത്​ തങ്ങളുടെ സ്വന്തം സക്​സസ്​ കിഡി​െൻറ പിതാവിനാണ്​ എന്നറിഞ്ഞ ഇൻറർനെറ്റ്​ യൂസേഴ്​സിൽ നിന്നും പണമൊഴുകാൻ തുടങ്ങി. ഒരുമാസം കൊണ്ട്​ ശസ്​ത്രക്രിയക്ക്​ വേണ്ട പണം വന്നതോടെ അതും വിജയകരമായി പൂർത്തിയായി. അതോടെ സക്​സസ്​ കിഡ്​ ശരിക്കും വിജയിച്ചവനായി. ഇപ്പോൾ കൗമാരപ്രായത്തിലുള്ള സാം പൊതുസ്ഥലങ്ങളിൽ പോയാൽ പഴയ ആരാധകർ അവ​െൻറ ചുറ്റുംകൂടാറുണ്ട്​.  

Full View

Tags:    
News Summary - This Is the Story of the Baby in the Success Kid Meme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.