മീമുകൾ ഭരിച്ച സക്സസ് കിഡിനും പറയാനുണ്ടൊരു കഥ
text_fields
മീമുകളുടെ നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനും ഉദ്ബോധനം നടത്താനും ഇപ്പോൾ മീമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ന്യൂജൻ കാർട്ടൂൺ എന്നുപോലും മീമുകളെയും ട്രോളുകളെയും വിളിക്കുന്നവരുണ്ട്. മീമുകളുടെ ലോകത്തും പ്രശസ്തരായ സെലിബ്രിറ്റികളുണ്ട്. തുടർച്ചയായി പല ട്രോളുകളിലും ഉപയോഗിക്കുന്ന ചില കഥാപാത്രങ്ങൾ. അത്തരത്തിൽ ലോകപ്രശസ്തമായ ഒരു മെലിബ്രിറ്റിയാണ് (മീം സെലിബ്രിറ്റി) 'സക്സസ് കിഡ്'.
ഇൻറർനെറ്റ് ഉപയോഗിക്കുന്നവർ ജീവിതത്തിൽ ഒരു തവണയെങ്കിലും ഏറ്റവും പ്രായം കുറഞ്ഞ മെലിബ്രിറ്റിയായ സക്സസ് കിഡിനെ കണ്ടുകാണും. എന്തോ വലിയ കാര്യം നേടിയെടുത്തത് പോലെ മുഷ്ടി ചുരുട്ടിപ്പിടിച്ച് മുഖത്ത് വിജയീഭാവം വരുത്തിക്കൊണ്ടുള്ള ആ പതിനൊന്നു മാസക്കാരെൻറ നിൽപ്പ് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവരുകയായിരുന്നു.
മീമുകളിലൂടെ സ്ക്രീനുകളിൽ നിന്നും സ്ക്രീനുകളിലേക്ക് പറന്നുനടന്ന സക്സസ് കിഡിനും പറയാനുണ്ട് ഒരു കഥ. സാം എന്നാണ് അവെൻറ പേര്. ബസ്ഫീഡ് വിഡിയോ സമീപകാലത്ത് മീമുകളിലൂടെ പ്രശസ്തനായ കുഞ്ഞിെൻറയും അവെൻറ കുടുംബത്തിെൻറയും ജീവിതം എല്ലാവർക്കും വേണ്ടി പങ്കുവെച്ചു. അവരുമായി ഒരു അഭിമുഖം തന്നെ ബസ്ഫീഡ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
2007ൽ ബീച്ചിൽ ഹോളിഡേ ആഘോഷിക്കാൻ പോയതായിരുന്നു കുഞ്ഞു സാമും അവെൻറ കുടുംബവും. മണലിൽ കളിക്കുകയായിരുന്ന സാം തരംകിട്ടിയപ്പോൾ അൽപ്പം മണലെടുത്ത് വായിലിട്ടുചവച്ചു. കയ്യിലും വായിലും മണൽ നിറച്ചുകൊണ്ട് അമ്മയെ നോക്കിയുള്ള സാമിെൻറ ഭാവം അമ്മ തന്നെ കാമറയിൽ പകർത്തി. വീട്ടിലെത്തിയതിന് ശേഷം അക്കാലത്ത് ഏറെ പ്രശസ്തമായിരുന്ന ഇമേജ് ഷെയറിങ് പ്ലാറ്റ്ഫോമായ ഫ്ലിക്കറിൽ പങ്കുവെച്ചു.
അപ്ലോഡ് ചെയ്ത ദിവസം 300 ലൈക്കുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. അക്കാലത്ത് അത് വൈറലായതിന് തുല്യം. എന്നാൽ, പിന്നീട് അതെല്ലാം മറന്ന് ജീവിതം പഴയതുപോലെ മുന്നോട്ടുപോയി.. 2008ൽ സാമിെൻറ ചിത്രം ഇൻറർനെറ്റിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ തുടങ്ങി. പലതരം മീമുകളിലാണ് കുഞ്ഞുസാം നിറഞ്ഞുനിന്നത്. എന്നാൽ, അവയിൽ പലതും പലരെയും കളിയാക്കാനും മോശമായി ചിത്രീകരിക്കാനുമായിട്ടുള്ളതായിരുന്നു. ഇത് സാമിെൻറ കുടുംബത്തിന് വേദനയുണ്ടാക്കി.
2010ൽ വീണ്ടും സാമിെൻറ ചിത്രം ഇൻറർനെറ്റിൽ പൊങ്ങിവന്നു. ഇപ്രാവശ്യം 'സക്സസ് കിഡ്' എന്ന് എഴുതിയ ചിത്രമായിരുന്നു വൈറലായത്. ഇത് സാമിെൻറ കുടുംബത്തിന് ഏറെ സന്തോഷമുണ്ടാക്കി. കാരണം മറ്റൊന്നുമല്ല, സക്സസ് കിഡ് എന്ന മീം ചിത്രം അവെൻറ ജീവതവുമായി തന്നെ ബന്ധമുള്ളതായിരുന്നു. അകാലത്തിൽ ജനിച്ച സാമിന് പ്രസവിച്ച ഉടനെ ഒരു മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നിരുന്നു. വിജയകരമായി പൂർത്തിയായ സർജറിക്ക് ശേഷം സാമിന് പുതു ജീവിതം ലഭിച്ചു.
സക്സസ് കിഡ് മീം തരംഗമായതിന് പിന്നാലെ സാമിെൻറ പിതാവ് കിഡ്നി സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് ആശുപത്രിയിലായി. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയും മറ്റും ഭീമൻ തുക ചെലവാക്കേണ്ട സാഹചര്യം വന്നപ്പോൾ, ദരിദ്രരായ കുടുംബം അതിനുവേണ്ടി ഒാൺലൈൻ ഫണ്ട് റൈസിങ് തുടങ്ങി.
സഹായം വേണ്ടത് തങ്ങളുടെ സ്വന്തം സക്സസ് കിഡിെൻറ പിതാവിനാണ് എന്നറിഞ്ഞ ഇൻറർനെറ്റ് യൂസേഴ്സിൽ നിന്നും പണമൊഴുകാൻ തുടങ്ങി. ഒരുമാസം കൊണ്ട് ശസ്ത്രക്രിയക്ക് വേണ്ട പണം വന്നതോടെ അതും വിജയകരമായി പൂർത്തിയായി. അതോടെ സക്സസ് കിഡ് ശരിക്കും വിജയിച്ചവനായി. ഇപ്പോൾ കൗമാരപ്രായത്തിലുള്ള സാം പൊതുസ്ഥലങ്ങളിൽ പോയാൽ പഴയ ആരാധകർ അവെൻറ ചുറ്റുംകൂടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.