വാട്സ്ആപ്പില്ലാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. ഫോൺകോളുകൾ ഒഴിവാക്കി മിക്കവരുടെയും സംസാരം വാട്സ്ആപ് വഴിയാണ്. അതുകൊണ്ടുതന്നെ നിരവധി പുതിയ ഫീച്ചറുകളും വാട്സ്ആപ് കൊണ്ടുവരുന്നുമുണ്ട്. എന്നാൽ, ഇപ്പോൾ വാട്സ്ആപ് അക്കൗണ്ടുകാരുടെ മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ട്. ചില വാക്കുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ അക്കൗണ്ട് ഉടൻതന്നെ നിരോധിക്കും. ചിലപ്പോൾ നിയമ നടപടികൾക്കും അത് വഴിവെച്ചേക്കും. നിയമവിരുദ്ധമായ ഉള്ളടക്കമാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിസ്വരമുള്ള പ്രയോഗങ്ങളുള്ള സന്ദേശങ്ങൾ അയക്കരുതെന്നാണ് വാട്സ്ആപ് തരുന്ന പ്രധാന വാണിങ്. പരസ്യ സന്ദേശങ്ങളും സ്പാമുകളും നിരന്തരം അയക്കുന്നതുവഴിയും നിരോധനം നിങ്ങളെത്തേടിയെത്താം. ബൾക്ക് മെസേജിങ്ങുകൾക്കും ഇത് ബാധകമാവും. തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതും നിരോധനത്തിന് കാരണമാവും. മാൽവെയറോ വൈറസുകളോ അടങ്ങിയ ഫയലുകൾ അയക്കുന്നതും ബാൻ എളുപ്പമാക്കും. ഓട്ടോമേറ്റഡ് ഡേറ്റ പ്രോസസിങ് പ്രക്രിയയിലൂടെ വാട്സ്ആപ് നിങ്ങളുടെ സന്ദേശങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. അപ്പോഴിനി കൂടുതൽ ശ്രദ്ധയാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.