വാട്​സാപ്പിൽ കൂട്ട​െകാഴിഞ്ഞുപോക്ക്​; ടെലഗ്രാം ഉപയോക്​താക്കളിൽ അഞ്ചിരട്ടി വർധന

വാഷിങ്​ടൺ: മാർക്​ സുക്കർബർഗി​െൻറ ഫേസ്​ബുക്കിനു കീഴിലെ സമൂഹമാധ്യമമായ വാട്​സാപ്​ പുതുതായി കൊണ്ടുവരുന്ന സ്വകാര്യ വിവര കൈമാറ്റത്തിൽ മടുത്ത്​ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്ന ഉപയോക്​താക്കൾ ​േചക്കേറുന്നത്​ ടെലഗ്രാം പോലുള്ളവയിൽ. കഴിഞ്ഞ 72 മണിക്കൂറിനിടെ മാത്രം രണ്ടര കോടി പേരാണ്​ ടെലഗ്രാമിൽ ചേക്കേറിയതെന്ന്​ സ്​ഥാപകൻ പാവേൽ ഡുറോവ്​ പറയുന്നു. ഇതോടെ ടെലഗ്രാം ഉപയോക്​താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു.

200 കോടിയാണ്​ വാട്​സാപ്​ ഉപയോഗിക്കുന്നവരുടെ ആഗോള കണക്ക്​. നിലവിൽ ലോകത്ത്​ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഒന്നാമതും ഇതുതന്നെ.

പക്ഷേ, പുതുതായി കമ്പനി പ്രഖ്യാപിച്ച മാറ്റങ്ങളിൽ പ്രകോപിതരായ വരിക്കാർ കൂട്ടത്തോടെ വാട്​സാപ്​ വിടുന്നതും വിടാൻ ആഹ്വാനം ചെയ്യുന്നതും

തുടരുകയാണ്​. സ്വകാര്യ വിവരങ്ങൾ ഫേസ്​ബുക്കിന്​ ഉൾ​െപടെ കൈമാറാനുള്ള തീരുമാനം അംഗീകരിക്കണമെന്നാണ്​ അടുത്തിടെ വാട്​സാപ്​ ഉപയോഗിക്കുന്നവർക്കായി ലഭിച്ചത്​. ഫെബ്രുവരി എട്ടിന്​ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. യു.കെ, യൂറോപ്​ എന്നിവിടങ്ങളിൽ നിയമം ബാധകമല്ല.

മുമ്പും വാട്​സാപ്പ്​ വിവര കൈമാറ്റം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അത്​ രേഖാമൂലമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്​ പലരും. ഇതാണ്​ ടെലഗ്രാം ഉൾപെടെ ഇതര സമൂഹ മാധ്യമങ്ങളിലേക്ക്​ കൂട്ടമായി കൂടുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്നത്​. സൗജന്യ സേവനം നൽകി തങ്ങളെ ബന്ദികളാക്കുന്നതാണ്​ നീക്കമെന്നും ഇത്​ ജനം സഹിക്കില്ലെന്നും ടെലഗ്രം സ്​ഥാപകൻ പറയുന്നു. 2013ൽ നിലവിൽ വന്നതാണ്​ ടെലഗ്രാം.

സമാനമായി, ഉപയോ്​കതാക്കളിൽ വൻ വർധന മറ്റു സമൂഹമാധ്യമങ്ങളിലും പ്രകടമാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. 'സിഗ്​നൽ' ആണ്​ അതിലൊന്ന്​. സിഗ്​നലിന്​ 88 ലക്ഷം വരിക്കാരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്​.

കഴിഞ്ഞ ഒക്​ടോബറിലാണ്​ വിവര കൈമാറ്റം വാട്​സാപ്​ ആദ്യമായി പ്രഖ്യാപിച്ചത്​. ഫേസ്​ബുക്കിന്​ വിവരങ്ങൾ പൂർണമായി കൈമാറുന്ന നീക്കം പക്ഷേ, എതിർപ്പുകൾ വന്നാലും നടപ്പാക്കാനാണ്​ തീരുമാനം. ഒഴിവാകാൻ ചില ഇളവുകൾ വ്യവസ്​ഥ ചെയ്യുന്നുണ്ടെങ്കിലും എതിർപ്പ്​് മറികടക്കാൻ അവക്കായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.