സാൻ ബ്രൂണോ: ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്ന് യൂട്യൂബ്. വ്യാപകമായി ഇത്തരത്തിലുള്ള വിഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് യു.എസിലെ പലയിടങ്ങളിലും ഇത്തരം വിഡിയോകൾക്ക് നേരത്തേതന്നെ വിലക്കേർപെടുത്തിയിരുന്നു.
ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യു.എസ് സുപ്രീംകോടതി ഏകദേശം 50 വര്‍ഷം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ട് കഴിഞ്ഞ മാസം വിധി പ്രസ്താവിച്ചിരുന്നു.
ഇതേതുടർന്നാണ് ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ സൈറ്റ് ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ നീക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.