തൃപ്രയാർ: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് വലപ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് ഗ്രാമസഭ അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കേരളത്തിന് കെ റെയിൽ ഒരു മുൻഗണനയല്ല. അത് കേരള ജനതക്കാകെ വിനാശകരമാകുമെന്ന് പ്രമേയത്തിൽ പറയുന്നു.
ദുർബല, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷ വർധിപ്പിക്കാനുള്ളതും ആരോഗ്യ, വിദ്യാഭ്യാസ, ആവാസ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്നതും നിലവിലുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായ പദ്ധതികൾക്കാണ് സർക്കാർ നേതൃത്വം നൽകേണ്ടതെന്നും പ്രമേയത്തിൽ പറയുന്നു. ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
പ്രസിഡൻറിന്റെ അഭാവത്തിൽ വാർഡ് അംഗം സിജി സുരേഷ് അധ്യക്ഷത വഹിച്ചു. ടി.എ. പ്രേംദാസ് പ്രമേയം അവതരിപ്പിച്ചു. ജോസ് താടിക്കാരൻ, സി. വാസുദേവൻ, പി.കെ. ഷൗക്കത്തലി എന്നിവർ അനുവാദകരായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ അനിത കാർത്തികേയൻ, തപദി, മണി, അജയഘോഷ്, ബ്ലോക്ക് മെംബർ ഷൈൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.